കഴിച്ച് ബാക്കിവന്ന ചിക്കനും മട്ടനും കഴുകിയെടുക്കുന്ന ദൃശ്യം പുറത്ത്; മലേഷ്യന്‍ റസ്റ്റോറൻ്റ് പൂട്ടിച്ചു
ബാക്കിവന്ന ചിക്കനും മട്ടനും ഒരു ജീവനക്കാരന്‍ റസ്റ്റോറൻ്റിൻ്റെ പിന്നില്‍ വെച്ച് കഴുകിയെടുക്കുന്നത് ഒരാള്‍ വീഡിയോ പകര്‍ത്തുകയായിരുന്നു
കഴിച്ച് ബാക്കിവന്ന ചിക്കനും മട്ടനും കഴുകിയെടുക്കുന്ന ദൃശ്യം പുറത്തുവന്നതിന് പിന്നാലെ റസ്റ്റോറൻ്റ് പൂട്ടിച്ചു. മലേഷ്യയിലെ സെറമ്പനിലാണ് സംഭവം. വീണ്ടും പാചകം ചെയ്ത് വിളമ്പാനാണ് ഇവ കഴുകിയെടുക്കുന്നതെന്ന വിവരം പുറത്തുവന്നിരുന്നു.
റസ്റ്റോറൻ്റിൻ്റെ പിന്നാമ്പുറത്തു വെച്ച് ഒരു ജീവനക്കാരന്‍ കറിവെച്ച ചിക്കനും മട്ടനും കഴുകിയെടുക്കുന്നത് ഒരാള്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. ഇത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ ജീവനക്കാരന്‍ ആദ്യം തയാറായില്ല. നിര്‍ബന്ധിച്ചപ്പോഴാണ് വീണ്ടും പാകം ചെയ്യാന്‍ വേണ്ടിയാണെന്ന കാര്യം വെളിപ്പെടുത്തിയത്. മാംസം കഴുകി ഉപയോഗിക്കുന്നത് കുഴപ്പമല്ലെന്ന് മറ്റ് ജീവനക്കാര്‍ വന്ന് അവകാശപ്പെടുന്നതും വീഡിയോയിലുണ്ട്.
ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ആരോഗ്യവകുപ്പ് ഇടപെടുകയായിരുന്നു. തുടര്‍ന്ന് റസ്റ്റോറൻ്റ് കണ്ടെത്തി അടപ്പിക്കുകയും പിഴയീടാക്കുകയുമായിരുന്നു.