യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം

റഷ്യയുടെ മിസൈൽ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതായി പോൾട്ടാവ മേധാവി പറഞ്ഞു

Update: 2022-04-02 13:10 GMT
Editor : afsal137 | By : Web Desk
Advertising

ഭീതി പടർത്തി യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം. പോൾട്ടവ, ക്രെമെൻചുക് എന്നീ തന്ത്രപ്രധാന നഗരങ്ങളിലാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. റഷ്യയുടെ മിസൈൽ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതായി പോൾട്ടാവ മേധാവി പറഞ്ഞു.

ക്രെമെൻചുക് നഗരത്തിലും വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് വിവരം. കിയവിനു കിഴക്കായാണ് ക്രെമെൻചുക് സ്ഥിതി ചെയ്യുന്നത്. ആളാപായത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്.

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ രാജ്യത്തെ സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നുവെന്ന് യുക്രൈൻ ആരോപിച്ചിരുന്നു.എന്നാൽ യുക്രൈന്റെ ആരോപണത്തെ റഷ്യ പാടെ നിഷേധിക്കുകയാണുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ നടന്ന ഏറ്റവും വലിയ സൈനിക നടപടിയായാണ് റഷ്യൻ ആക്രമണത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News