യുക്രൈന് നേരെ വീണ്ടും റഷ്യയുടെ മിസൈലാക്രമണം

യുക്രൈയിനിലേക്ക് യുദ്ധ ടാങ്കുകള്‍ അയക്കുമെന്ന് ജർമിനിയും അമേരിക്കയും പ്രഖ്യാപിച്ചിരുന്നു

Update: 2023-01-26 10:33 GMT
Advertising

കീവ്: റഷ്യയിൽ നിന്ന് മിസൈലാക്രമണവും ഡ്രോൺ സ്ഫോടനവും ഉണ്ടായതായി യുക്രൈൻ അറിയിച്ചു. രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകള്‍ ഉയർന്നതായി റിപ്പോർട്ടുകള്‍ വന്നിട്ടുണ്ട്. എന്നാൽ ആക്രമണത്തിൽ പരിക്കുകളോ, നാശനഷ്ടങ്ങളോ ഉണ്ടായതായി ഔദ്യോഗിക റിപ്പോർട്ടുകള്‍ വന്നിട്ടില്ല.

യുക്രൈയിനിലേക്ക് യുദ്ധ ടാങ്കുകള്‍ അയക്കുമെന്ന് ജർമിനിയും അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യ ആക്രമണം നടത്തിയിരിക്കുന്നത്.

റഷ്യ അയച്ച ഡ്രോണുകള്‍ തകർത്തതായി യുക്രൈൻ അറിയിച്ചു. പൊതു ജനങ്ങളോട് സുരക്ഷിതരായിരിക്കുവാൻ അധിക്യതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദീർഘദൂര മിസൈലുകളും യുദ്ധവിമാനങ്ങളും അയയ്ക്കാൻ പാശ്ചാത്യരാജ്യങ്ങളോട് സെലൻസ്കി ആവശ്യപ്പെട്ടിട്ടുണ്ട് .

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News