യുക്രൈൻ അതിർത്തിയിലെ റഷ്യയുടെ സൈനിക സന്നാഹങ്ങളുടെ ഉപഗ്രഹ ചിത്രം പുറത്ത്

പുറത്തു വന്നിരിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ അഭിപ്രായത്തെ ശരിവെയ്ക്കുന്നതാണ്.

Update: 2022-02-19 08:01 GMT
Editor : afsal137 | By : Web Desk
Advertising

യുക്രൈൻ അതിർത്തിയിൽ നിന്ന് റഷ്യ സൈന്യത്തെ പിൻവലിക്കുകയാണെന്ന് പറയുമ്പോഴും, അവരുടെ സൈനിക സന്നാഹത്തിന്റെ ശക്തിയും വ്യാപ്തിയും വിളിച്ചോതുന്ന ഉപഗ്രഹ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മാക്‌സറാണ് ഇതുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രം പുറത്തുവിട്ടത്.




റഷ്യയുടെ സൈനിക സന്നാഹം അത്രയേറെ ഭീതിപടർത്തുന്നു എന്നാണ് ലോക നേതാക്കളുടെ അഭിപ്രായം. പുറത്തു വന്നിരിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ അഭിപ്രായത്തെ ശരിവെയ്ക്കുന്നതാണ്.

റഷ്യ തങ്ങളുടെ ചില സൈനിക ഉപകരണങ്ങൾ യുക്രൈനിന് സമീപമുള്ള തന്ത്രപരമായ സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നുണ്ട്. മറ്റ് സൈനിക ഹാർഡ്വെയറുകളും തന്ത്രപ്രധാനമായ മേഖലകളിലേക്ക് റഷ്യ മാറ്റി. പടിഞ്ഞാറൻ റഷ്യയിലേക്കും യുക്രൈൻ അതിർത്തിക്ക് സമീപമുള്ള ബെലാറസ്, ക്രിമിയ എന്നീ തന്ത്ര പ്രധാനമായ പ്രദേശങ്ങളിലേക്കുമാണ് റഷ്യ തങ്ങളുടെ യുദ്ധകോപ്പുകൾ മാറ്റിയിരിക്കുന്നത്. 2014-ൽ വിഘടനവാദികളെ ഉപയോഗിച്ച് റഷ്യ യുക്രൈനിലെ ക്രിമിയ പ്രദേശം ആക്രമിക്കുകയും കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News