രണ്ടാം ലോക മഹായുദ്ധകാലത്ത് കാണാതായത് 40,000ത്തിലധികം യുഎസ് സൈനികർ; സൂചനകൾ ലഭിച്ചതായി ശാസ്ത്രജ്ഞർ

സായ്പാനിലെ പടിഞ്ഞാറൻ പസഫിക് സമുദ്രം, മിഷിഗണും ഒന്റാറിയോയും പങ്കിടുന്ന ഹ്യൂറോൺ തടാകം, ഇറ്റാലിയൻ മെഡിറ്ററേനിയൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ജലാന്തർഗ്ഗങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ഡസൻ അവഞ്ചറുകളിൽ ഒന്നാണ് ജീർണിച്ചുകൊണ്ടിരിക്കുന്ന 'ഗ്രാമൺ ടിബിഎഫ് അവഞ്ചർ' യുദ്ധവിമാനം

Update: 2025-11-09 06:33 GMT

വാഷിംഗ്‌ടൺ: രണ്ടാം ലോകമഹായുദ്ധകാലത്ത് 40,000ത്തിലധികം അമേരിക്കൻ സൈനികർ കടലിൽ 'അപ്രത്യക്ഷരായതായി' കണക്കാക്കപ്പെടുന്നു. അവരുടെ അവശിഷ്ടങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിൽ കപ്പലുകളുടെയും യുദ്ധവിമാനങ്ങളുടെയും ഭാഗങ്ങൾങ്ങൾക്കടുത്തായി ഉള്ളതായും വിശ്വസിക്കപ്പെടുന്നു. പതിറ്റാണ്ടുകളായി കാണാതായ ഈ സൈനികരുടെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ യുഎസ് അധികൃതർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

എന്നാൽ ഇപ്പോൾ യുഎസ് പ്രതിരോധ വകുപ്പിലെ ഡിഫൻസ് പിഒഡബ്ല്യൂ/എംഐഎ അക്കൗണ്ടിംഗ് ഏജൻസി പരിസ്ഥിതി ഡിഎൻഎ വിശകലനം ചെയ്തുകൊണ്ട് ഈ സൈനികരുടെ മൃതദേഹാവിശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി യുഎസ് ശാസ്ത്രജ്ഞരുമായി സഹകരിച്ച് ഒരു ഗവേഷണ ശ്രമം ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിലും അവശിഷ്ടങ്ങളിലും ചിതറിക്കിടക്കുന്ന സൂക്ഷ്മ ഡിഎൻഎ കണികകളെ വിശകലനം ചെയ്ത് മനുഷ്യാവശിഷ്ടങ്ങൾ അവിടെ എപ്പോഴെങ്കിലും നിലനിന്നിരുന്നോ എന്ന് നിർണയിക്കാൻ ഈ നൂതന രീതി ഉപയോഗിക്കുന്നു.

Advertising
Advertising

ഈ രീതി വിജയിച്ചാൽ പതിറ്റാണ്ടുകളായി സമുദ്രത്തിന്റെ അടിത്തട്ടിൽ കിടക്കുന്ന മനുഷ്യശരീരങ്ങളുടെ ചില അവശിഷ്ടങ്ങളെങ്കിലും കണ്ടെത്താൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. രാജ്യത്തെ സായ്പാൻ തുറമുഖത്തിന്റെ ആഴം കുറഞ്ഞ നീല ജലാശയത്തിൽ തലകീഴായി കിടക്കുന്ന 'ഗ്രാമൺ ടിബിഎഫ് അവഞ്ചർ' യുദ്ധവിമാനം ഈ പരീക്ഷണ ഗവേഷണത്തിന്റെ കേന്ദ്രബിന്ദുവാണ്. 1944ലെ സായ്പാൻ യുദ്ധത്തിനിടെ വിമാനം തകർന്നുവീഴുകയും മൂന്ന് ക്രൂ അംഗങ്ങളിൽ രണ്ടുപേരെ കാണാതാവുകയും ചെയ്തു. കാണാതായവരുടെ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.

സായ്പാനിലെ പടിഞ്ഞാറൻ പസഫിക് സമുദ്രം, മിഷിഗണും ഒന്റാറിയോയും പങ്കിടുന്ന ഹ്യൂറോൺ തടാകം, ഇറ്റാലിയൻ മെഡിറ്ററേനിയൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ജലാന്തർഗ്ഗങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ഡസൻ അവഞ്ചറുകളിൽ ഒന്നാണ് ജീർണിച്ചുകൊണ്ടിരിക്കുന്ന 'ഗ്രാമൺ ടിബിഎഫ് അവഞ്ചർ' യുദ്ധവിമാനം. മനുഷ്യാവശിഷ്ടങ്ങൾ അഴുകുന്നതിലൂടെ അവശേഷിക്കുന്ന ഡിഎൻഎയുടെ ഭാഗങ്ങൾ കണ്ടെത്തുന്നതിനുള്ള 'ബോൺ സ്‌നിഫർ' രീതി ഉപയോഗിച്ചാണ് ഇവിടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നത്. 


 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News