ടൈം മാഗസിന്‍ വോട്ടെടുപ്പില്‍ ഷാരൂഖ് ഒന്നാമത്; മെസിക്കും മീതെ
ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താനാണ് ടൈം മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുന്നത്
2023ലെ ടൈം100 വോട്ടെടുപ്പിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ഒന്നാമതെത്തി. ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താനാണ് ടൈം മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുന്നത്. ലയണല്‍ മെസിയേക്കാള്‍ മുന്‍പില്‍ ഷാരൂഖാണ്.
1.2 ദശലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ നാല് ശതമാനം വോട്ട് നേടി. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ സ്ത്രീകളാണ് രണ്ടാമതെത്തിയത്. മൂന്ന് ശതമാനം വോട്ടാണ് നേടിയത്. 2020ല്‍ കോവിഡ് മഹാമാരി തുടങ്ങിയതു മുതല്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടു ശതമാനം വോട്ടോടെ മൂന്നാമതെത്തി.
ഹാരി രാജകുമാരനും മേഗനുമാണ് നാലാം സ്ഥാനത്ത്. 1.9 ശതമാനം വോട്ടാണ് നേടിയത്. 1.8 ശതമാനം വോട്ടാണ് ലയണല്‍ മെസിക്ക് ലഭിച്ചത്. ഈ മാസം തന്നെ പട്ടികയുടെ പൂര്‍ണരൂപം ടൈം മാഗസിന്‍ പുറത്തുവിടും.
ഷാരൂഖിന്‍റെ പഠാന്‍ 1000 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ബിഗ് സ്ക്രീനില്‍ തിരിച്ചെത്തിയ ചിത്രമാണ് പഠാന്‍. സിനിമയില്‍ ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ ചൊല്ലി സംഘ്പരിവാര്‍ അനുകൂലികള്‍ വിദ്വേഷ പ്രചാരണം നടത്തിയിരുന്നുവെങ്കിലും സിനിമ ബോക്സ്ഓഫീസില്‍ സൂപ്പര്‍ഹിറ്റായി. ആറ്റ്‍ലിയുടെ ജവാനാണ് ഷാരൂഖിന്‍റെ അടുത്ത സിനിമ.
Summary- Bollywood superstar Shah Rukh Khan topped the 2023 TIME100 poll, in which readers voted for the individuals they felt deserved a spot on Time's annual list of the most influential people. He scored more votes than Lionel Messi and others.