ഇറാനിൽ പ്രക്ഷോഭം കനക്കുന്നു; രാജ്യത്തിനക​ത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ മുടങ്ങി

ഇറാനിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന്​ യുഎസ്​ സെൻട്രൽ കമാന്‍ഡ്

Update: 2026-01-10 02:14 GMT

 Photo| AFP

തെഹ്റാൻ: തെഹ്​റാൻ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പ്രക്ഷോഭം കനത്ത​തോടെ, രാജ്യത്തിനക​ത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ മുടങ്ങി. കെർമൻഷാഹിൽ നടന്ന കലാപ സംഭവത്തിൽ ഇസ്​‍ലാമിക്​ റവലൂഷനറി ഗാർഡിന്‍റെ 8 അംഗങ്ങൾ കൊല്ലപ്പെട്ടു. ഇറാനിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന്​ യുഎസ്​ സെൻട്രൽ കമാന്‍ഡ് വ്യക്തമാക്കി.

വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും കാരണം പത്തു ദിവസത്തിലേറെയായി തുടരുന്ന ഇറാൻ പ്രക്ഷോഭം കൂടുതൽ അക്രമാസക്​തമായി. കെർമൻ ഷാഹിൽ നടന്ന കലാപ സംഭവത്തിൽ ഇസ്​‍ലാമിക്​ റവലൂഷനറി ഗാർഡിന്‍റെ 8 അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇറാനിയൻ ഫാർസ്​ ന്യൂസ്​ ഏജൻസി റിപ്പോർട്ട്​ചെയ്തു. സ്വകാര്യ വാഹനങ്ങൾ, മെട്രോ,ഫയർ ട്രക്കുകൾ, ബസുകൾ ഉൾപ്പെടെ നിരവധി പൊതുവാഹനങ്ങളും അഗ്നിക്കിരയാക്കിയതായി സ്റ്റേറ്റ് ടിവി റിപ്പോർട്ട്​ ചെയ്തു.

Advertising
Advertising

ഇറാനിലെ ഒട്ടുമിക്ക പ്രവിശ്യളെയും പ്രക്ഷോഭം ബാധിച്ചു. നിരവധി വിദേശ വിമാന കമ്പനികൾ ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തി. ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള ഡസൻ കണക്കിന്​ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും. അതിനിടെ, പശ്​ചിമേഷ്യൻ മേഖലയിലേക്ക്​ അമേരിക്ക കൂടുതൽ പോർ വിമാനങ്ങൾ അയച്ചതായ റിപ്പോർട്ടുകളും പുറത്തുവന്നു.

ഇറാനിലെ സ്ഥിതിഗതികൾ സസൂക്ഷ്​മം നിരീക്ഷിച്ചു വരികയാണെന്ന്​ യുഎസ്​ സെൻട്രൽ കമാൻഡ്​ അറിയിച്ചു. പ്രക്ഷോഭത്തിനു പിന്നിൽ അമേരിക്ക ഉൾപ്പെടെ പുറം ശക്​തികളാണെന്നും ഇറാനെ അസ്ഥിരപ്പെടുത്തുകയാണ്​ ശത്രുക്കളുടെ ലക്ഷ്യമെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കുറ്റപ്പെടുത്തി. പ്രതിഷേധക്കാർ അമേരിക്കൻ ട്രംപിന് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും ഖാംനഈ പറഞു. പ്രതിഷേധം വ്യാപിക്കുന്നത് തടയാൻ രാജ്യത്താകമാനം ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്​ ഇറാൻ ഭരണകൂടം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News