മെഡിക്കൽ സെയിൽസ് ജോലി ഉപേക്ഷിച്ചു; ഇപ്പോൾ കോടീശ്വരന്‍റെ മക്കളുടെ നാനി, ശമ്പളം 1 .3 കോടി രൂപ, ഒപ്പം സ്വപ്നതുല്യമായ ആനുകൂല്യങ്ങളും

28കാരിയായ കാസിഡി ഒഹാഗന്‍റെ ജീവിതം ആരെയും മോഹിപ്പിക്കും

Update: 2025-11-12 08:20 GMT
Editor : Jaisy Thomas | By : Web Desk

Representational Image

ന്യൂയോര്‍ക്ക്: ശൈത്യകാലം കൊളറാഡോയിലെ ആസ്പനിലാണെങ്കിൽ വേനൽക്കാലം ഹാംപ്ടണിൽ..ഇതിനിടയിൽ പ്യൂർട്ടോ റിക്കോ, ഇന്ത്യ, മാലിദ്വീപ്, ദുബൈ തുടങ്ങിയ വിദേശ സ്ഥലങ്ങളിലേക്ക് സ്വകാര്യ ജെറ്റിൽ യാത്ര...28കാരിയായ കാസിഡി ഒഹാഗന്‍റെ ജീവിതം ആരെയും മോഹിപ്പിക്കും. ഇതുകേട്ടിട്ട് കാസിഡി ഒരു സെലിബ്രിറ്റിയോ അല്ലെങ്കിൽ കോടീശ്വരിയോ ആണെന്ന് കരുതണ്ട. ഈ യാത്രകള്‍ക്കെല്ലാം പണം നൽകുന്നത് യുവതിയുടെ തൊഴിലുടമയാണ്.

ഏതാണ് ഈ കമ്പനിയെന്നല്ലേ...ഒരു കമ്പനിയിലുമല്ല കാസിഡി ജോലി ചെയ്യുന്നത്. ന്യൂയോര്‍ക്കിലെ ഒരു കോടീശ്വര കുടുംബത്തിലെ ആയ(നാനി) ആണ് ഈ 28കാരി. ബിസിനസ് ഇൻസൈഡറിൽ പ്രസിദ്ധീകരിച്ച ലേഖനപ്രകാരം കൈ നിറയെ ശമ്പളത്തിനൊപ്പം ആരും കൊതിക്കുന്ന ആനുകൂല്യങ്ങളും കാസിഡിക്ക് ലഭിക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറൻസ്, മെച്ചപ്പെട്ട ചികിത്സാസൗകര്യം, സ്വകാര്യ ഷെഫ് പാകം ചെയ്യുന്ന ഭക്ഷണം, ശമ്പളത്തോടെയുള്ള അവധി, സ്വന്തമായി വാര്‍ഡ്രോബ് തുടങ്ങിയ സൗകര്യങ്ങളും ലഭിക്കുന്നു.

Advertising
Advertising

അതിസമ്പന്നർക്ക് വേണ്ടി ജോലി ചെയ്യുന്നതിന്‍റെ ആനുകൂല്യങ്ങളുമായി വൈറ്റ് കോളർ ജോലികൾക്ക് മത്സരിക്കാനാവില്ലെന്ന് കരുതുന്ന വർധിച്ചുവരുന്ന ജെൻ സി വിഭാഗക്കാരുടെ കൂട്ടത്തിലാണ് കാസിഡി ഒ'ഹാഗനും. 2019ൽ 22 വയസുള്ളപ്പോഴാണ് ഒരു കുടുംബത്തിൽ ആയയായി ജോലിക്ക് കയറുന്നത്. മെഡിക്കൽ കോളജ് അഡ്മിഷൻ ടെസ്റ്റിന് ( യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, ആസ്ത്രേലിയ, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത സ്റ്റാൻഡേർഡ് പരീക്ഷയാണ് മെഡിക്കൽ കോളജ് അഡ്മിഷൻ ടെസ്റ്റ്) തയ്യാറെടുക്കുന്നതിനിടെ തുടര്‍പഠനത്തിന് പണം കണ്ടെത്താൻ വേണ്ടിയായിരുന്നു ഇത്. ജോലിക്ക് കയറിയപ്പോൾ തന്നെ വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് താൻ കാലെടുത്തുവച്ചിരിക്കുന്നതെന്ന് മനസിലായതായി കാസിഡി പറയുന്നു.

നല്ല ശമ്പളമുണ്ടെങ്കിലും ഒരു കോര്‍പറേറ്റ് കരിയര്‍ നേടാനും നാനി ജോലി ഉപേക്ഷിക്കാനുമാണ് കാസിഡി തീരുമാനിച്ചത്. 2021 ൽ, ഒരു വലിയ കമ്പനിയിൽ മെഡിക്കൽ സെയിൽസിൽ ജോലിക്കായി അവൾ ന്യൂയോർക്ക് നഗരത്തിലേക്ക് മാറി. പ്രതിവര്‍ഷം 65,000 ഡോളറായിരുന്നു ശമ്പളം. ജോലിയിൽ മടുപ്പ് തോന്നിയ കാസിഡി ഒരു വര്‍ഷത്തിനുള്ളിൽ മെഡിക്കൽ സെയിൽസ് ജോലി ഉപേക്ഷിച്ച് വീണ്ടും ആയയുടെ റോളിലേക്ക് മടങ്ങി. തനിക്ക് ഏറ്റവും അനുയോജ്യമായ ജോലി ഇതാണെന്ന് മനസിലാക്കിയതിനാലാണ് മെഡിക്കൽ സെയിൽസ് ജോലി ഉപേക്ഷിച്ചതെന്ന് കാസിഡി പറഞ്ഞു. നാല് വര്‍ഷത്തിനുള്ളിൽ ശമ്പളം ഇരട്ടിയിലധികമായി. എന്നാൽ നിലവിലെ ശമ്പളം എത്രയാണെന്ന് വെളിപ്പെടുത്താൻ അവര്‍ വിസമ്മതിച്ചു. എങ്കിലും 150,000 ഡോളര്‍ മുതൽ 250,000 ഡോളര്‍ വരെയാണെന്ന് സ്ഥിരീകരിച്ചു. അതായത് പ്രതിവർഷം ₹ 1.3 കോടിയിൽ കൂടുതൽ ശമ്പളം.

അതേസമയം പരമ്പരാഗത കോര്‍പറേറ്റ് ജീവിതത്തിൽ ഭൂരിഭാഗം ജെൻ സിക നിരാശരാണെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. 2025 ലെ ഡെലോയിറ്റ് സർവേ പ്രകാരം പുതുതലമുറക്കാരിൽ 6% പേർ മാത്രമേ നേതൃത്വ സ്ഥാനങ്ങൾ ലക്ഷ്യമിടുന്നുള്ളൂ. ചിലർ മനഃപൂർവം മാനേജർ റോളുകൾ ഒഴിവാക്കുന്നു. പഴയ തലമുറകളേക്കാൾ വളരെ ഉയർന്ന വരുമാനം പ്രതീക്ഷിക്കുന്നവരാണ് ഇക്കൂട്ടര്‍. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News