20 വര്‍ഷത്തിനിടയില്‍ കഴിച്ച ഏറ്റവും രുചിയുള്ള ഭക്ഷണം; ഇന്ത്യൻ വിഭവം രുചിച്ച സ്പാനിഷ് യുവതിയുടെ പ്രതികരണം

ചിക്കന്‍ ടിക്ക മസാലയാണ് സ്പാനിഷുകാരിയായ ഫാത്തിമ ഡി ടെറ്റുവാനെയെ അത്ഭുതപ്പെടുത്തിയത്

Update: 2022-02-08 02:34 GMT
Editor : Jaisy Thomas | By : Web Desk

വ്യത്യസ്തമായ സംസ്കാരങ്ങള്‍ പോലെയാണ് ഇന്ത്യയിലെ ഭക്ഷണവും. അടിമുടി വ്യത്യസ്തമാണ് നമ്മുടെ ഭക്ഷണം. അതുപോലെ ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെടാത്തവരും ചുരുക്കമാണ്. ഇപ്പോഴിതാ, ഒരു സ്പാനിഷ് വനിതയെയും ഇന്ത്യന്‍ വിഭവം അമ്പരപ്പിച്ചിരിക്കുകയാണ്. ചിക്കന്‍ ടിക്ക മസാലയാണ് സ്പാനിഷുകാരിയായ ഫാത്തിമ ഡി ടെറ്റുവാനെയെ അത്ഭുതപ്പെടുത്തിയത്.

മാഡ്രിഡിലെ ഒരു റെസ്റ്റോറന്‍റില്‍ നാനിനൊപ്പമാണ് ഫാത്തിമ ചിക്കന്‍ ടിക്ക കഴിച്ചത്. "എന്‍റെ 20 വർഷത്തെ ജീവിതത്തിൽ ഞാൻ ഇന്ത്യൻ ഭക്ഷണങ്ങളൊന്നും പരീക്ഷിച്ചിട്ടില്ലെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല" ഫാത്തിമ പറഞ്ഞു. ഒരു വലിയ പാത്രത്തിൽ ചിക്കൻ ടിക്ക മസാലയും നാനുമായി ഒരു റസ്റ്റോറന്‍റില്‍ ഇരിക്കുന്ന ഫാത്തിമയെ വീഡിയോയിൽ കാണാം. ഒരു കഷ്ണം കഴിച്ചപ്പോള്‍ തന്നെ ഫാത്തിമയുടെ കണ്ണുകള്‍ അത്ഭുതത്തില്‍ വിടരുന്നത് കാണാം. വൌ എന്നാണ് ഫാത്തിമ പറയുന്നത്. തന്‍റെ ഈ ജീവിതത്തില്‍ എന്തുകൊണ്ടാണ് ഈ ഭക്ഷണം ഇതുവരെ രുചിക്കാതിരുന്നതെന്നും ഫാത്തിമ നഷ്ടബോധത്തോടെ ചോദിക്കുന്നുമുണ്ട്. താന്‍ കഴിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും രുചിയേറിയ ഭക്ഷണമെന്നാണ് ചിക്കന്‍ ടിക്കയെക്കുറിച്ചുള്ള ഫാത്തിമയുടെ അഭിപ്രായം. ജനുവരി 24ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം 92,000-ലധികം ലൈക്കുകളും 7 ലക്ഷത്തിലധികം കാഴ്ചക്കാരെയും നേടിയിട്ടുണ്ട്. 

Advertising
Advertising

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News