സ്വാന്റെ പേബുവിന് വൈദ്യശാസ്ത്ര നൊബേൽ

ഏകേദശം 7.37 കോടി രൂപയാണ് പുരസ്‌കാരത്തുക

Update: 2022-10-03 10:22 GMT
Editor : Shaheer | By : Web Desk

ഓസ്‌ലോ: സ്വീഡിഷ് ജനിതക ഗവേഷകന്‍ സ്വാന്റെ പേബുവിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം. മനുഷ്യന്റെ ജനിതക പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങൾ  മുൻനിർത്തിയാണ് പുരസ്‌കാരം. സ്റ്റോക്ക്‌ഹോമിലെ കരോലിൻക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ കമ്മിറ്റി സെക്രട്ടറി തോമസ് പെർൽമാൻ ആണ് പ്രഖ്യാപനം നടത്തിയത്. 10 മില്യൻ സ്വീഡിഷ് ക്രൗൺസ്(ഏകേദശം 7.37 കോടി രൂപ) ആണ് പുരസ്‌കാരത്തുക.

ആദിമമനുഷ്യന്റെ ജനിതകഘടനയും മനുഷ്യപരിണാമവുവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകള്‍ മുന്‍നിര്‍ത്തിയാണ് സ്വാന്റെയെ പുരസ്‌കാരത്തിനു പരിഗണിച്ചതെന്നാണ് അവാർഡ് കമ്മിറ്റി അറിയിച്ചത്.

Advertising
Advertising

ആദിമമനുഷ്യന്റെ ജനിതക ശ്രേണീകരണവുമായി ബന്ധപ്പെട്ട് അസാധ്യമെന്നു കരുതിയ കണ്ടെത്തലുകളാണ് ഗവേഷണത്തിലൂടെ സ്വാന്റെ പുറത്തുകൊണ്ടുവന്നത്. മുൻപ് അജ്ഞാതമായ പല വിവരങ്ങളും അദ്ദേഹം കണ്ടെത്തിയിട്ടുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

Summary: Sweden's Svante Paabo wins Nobel Prize in Medicine for research on evolution

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News