ക്ഷേത്രങ്ങൾക്കെതിരായ അക്രമം; കർശന നടപടിക്ക് നിർദേശം നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അക്രമികൾക്കെതിരെ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി ഷേഖ് ഹസീന ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാന് നിർദേശം നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടു.

Update: 2021-10-19 12:19 GMT

ദുർഗാപൂജയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ക്ഷേത്രങ്ങൾ അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ആഭ്യന്തരമന്ത്രിക്ക് നിർദേശം നൽകി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളുടെ വാസ്തവം പരിശോധിക്കാതെ ആരും വിശ്വസിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

ദുർഗാപൂജയുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുർആനെ അപമാനിച്ചുവെന്ന സോഷ്യൽ മീഡിയ പ്രചാരണത്തെ തുടർന്നാണ് ബംഗ്ലാദേശിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെട്ടതായാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നിരവധി ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു.

Advertising
Advertising

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അക്രമികൾക്കെതിരെ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി ഷേഖ് ഹസീന ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാന് നിർദേശം നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടു.

സമാധാനം പുനഃസ്ഥാപിക്കാനായി ഭരണകക്ഷിയായ അവാമി ലീഗിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സമാധാന റാലികൾ സംഘടിപ്പിച്ചു. 'പ്രിയപ്പെട്ട ഹിന്ദു സഹോദരീ സഹോദരൻമാരേ, ആരും ഭയപ്പെടേണ്ടതില്ല. ശൈഖ് ഹസീനയും അവാമി ലീഗും നിങ്ങളോടൊപ്പമുണ്ട്. ശൈഖ് ഹസീനയുടെ സർക്കാർ ഒരു ന്യൂനപക്ഷ സൗഹൃദ സർക്കാറാണ്'-ബംഗബന്ധു അവന്യൂവിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അവാമി ലീഗ് ജനറൽ സെക്രട്ടറി ഉബൈദുൽ ഖാദർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News