ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി, ഇസ്രായേൽ തിരിച്ചടിക്കും: ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ

ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തുമെന്ന് ഇസ്രായേൽ അംബാസിഡർ നോർ ഗിലോൺ പറഞ്ഞു

Update: 2023-10-07 12:57 GMT

ഡൽഹി: ഹമാസ് ആക്രമണത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ നോർ ഗിലോൺ. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തുമെന്നും ഇസ്രായേൽ ഇതിനെതിരെ തിരച്ചടിക്കുമെന്നും ഗിലോൺ പറഞ്ഞു. ഇസ്രായേലിന് പിന്തുണ നൽകിയ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗിലോൺ നന്ദി പറയുകയും ചെയ്തു പിന്തുണയ്ക്ക് നന്ദിയെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നോർ ഗിലോൺ

'ഇന്ന് അതിരാവിലെ ഇസ്രായേൽ പൗരന്മാർ കിടക്കയിൽ കിടക്കുമ്പോൾ ഹമാസ് ഇരട്ട ആക്രമണം നടത്തി. ഇസ്രായേൽ സിവിലിയന്മാർക്ക് നേരെ റോക്കറ്റ് ആക്രമണവും കര ആക്രമണവും അവർ നടത്തി. കുട്ടികൾ, സ്ത്രീകൾ, വയോധികർ ഉൾപ്പെടെ പലരും കൊല്ലപ്പെട്ടു. മറ്റുള്ളവരെ അവർ പിടികൂടി. ഇസ്രായേൽ തിരിച്ചടിക്കും. ഇസ്രായേൽ കുറ്റവാളികളുടെ പിന്നാലെ പോകും. ഇത്തരത്തിലുള്ള ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ അനുവദിക്കില്ല. ധാർമിക പിന്തുണ നൽകിയ ഇന്ത്യൻ ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി. ഞങ്ങൾ വിജയിക്കും' നോർ ഗിലോൺ പ്രതികരിച്ചു.

Advertising
Advertising

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News