ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഉൾപ്പെടുന്ന ആക്‌സിയോം 4 വിക്ഷേപണം മാറ്റി

ചൊവ്വാഴ്ച വൈകിട്ട് നടക്കേണ്ടിയിരുന്ന വിക്ഷേപണമാണ് മോശം കാലാവസ്ഥ കാരണം മാറ്റിയത്.

Update: 2025-06-09 16:19 GMT

ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ബഹിരാകാശ ദൗത്യമായ ആക്‌സിയോം 4ന്റെ വിക്ഷേപണം വീണ്ടും മാറ്റി. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുൾപ്പെടുന്ന ദൗത്യമാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. ബുധൻ വൈകിട്ട് 5.30 ന് വിക്ഷേപണം നടക്കും.

ചൊവ്വാഴ്ച വൈകിട്ട് നടക്കേണ്ടിയിരുന്ന വിക്ഷേപണമാണ് മോശം കാലാവസ്ഥ കാരണം മാറ്റിയത്. കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു ദൗത്യം നിശ്ചയിച്ചിരുന്നത്. വിക്ഷേപണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഐഎസ്ആർഒ ചെയർമാൻ ഡോ.വി നാരായണനാണ് ഇക്കാര്യം അറിയിച്ചത്.

Advertising
Advertising

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News