ഫ്രാൻസിലെ ഭീമന്‍ പാമ്പിന്റെ അസ്ഥികൂടം ഗൂഗിൾ മാപ്പിലും; വീഡിയോ വൈറൽ

''ഗൂഗിൾ മാപ്പിൽ തീർച്ചയായും പാമ്പിനെപ്പോലെയുള്ള ഒരു വസ്തു ഉണ്ട്. നിങ്ങൾക്കത് പരിശോധിക്കാം''

Update: 2022-03-30 15:39 GMT

നമുക്കറിയാത്തിടത്തേക്കെല്ലാം വഴി കാണിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഗൂഗിള്‍ മാപ്പ്. ഏത് സ്ഥലമായാലും കൃത്യമായി വഴികാണിക്കും. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഫ്രാൻസിലെ വലിയ പാമ്പിന്റെ അസ്ഥികൂടം ഗൂഗിൾ മാപ്പിലൂടെ കാണുന്ന വീഡിയോ ആണ് വൈറലാവുന്നത്.

ഫ്രാൻസിൽ എവിടെയോ, ഗൂഗിൾ എർത്തിൽ മറഞ്ഞിരിക്കുന്ന സാറ്റലൈറ്റുകൾ ഉപയോഗിച്ച് മാത്രം നിങ്ങൾക്ക് കാണാൻ കഴിയുന്ന ഭീമാകാരമായ ഒന്ന് ഞങ്ങൾക്ക് കാണാൻ കഴിയുമെന്നാണ് വീഡിയോ പങ്കുവെച്ചയാൾ പറയുന്നത്. ഇതിന് 30 മീറ്റർ നീളമുണ്ട്. @googlemapsfun എന്ന ടിക് ടോക്ക് അക്കൗണ്ടിലാണ് ഗൂഗിൾ മാപ്പിലൂടെ പാമ്പിനെ കണ്ടെത്തിയ വീഡിയോ പങ്കിട്ടത്. ഗൂഗിൾ മാപ്പിൽ തീർച്ചയായും പാമ്പിനെപ്പോലെയുള്ള ഒരു വസ്തു ഉണ്ട്. നിങ്ങൾക്കത് പരിശോധിക്കാമെന്നും വീഡിയോയിൽ പറയുന്നു.

Advertising
Advertising
Full View

എന്നാൽ ഇതൊരു ഭീമാകാരമായ പാമ്പാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. 130 മീറ്റർ നീളമുള്ള അസ്ഥികൂട ശിൽപ്പം പൂർണ്ണമായും അലൂമിനിയം കൊണ്ട് നിർമിച്ചതാണ്. എന്നാൽ ഒറ്റനോട്ടത്തിൽ ഇത് ശില്‍പമാണെന്ന് പറയാനാകില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത .

നാൻറസിനും സെയിൻറ് നസീറിനുമിടയിലുള്ള ലോയർ നദിക്ക് ചുറ്റുമുള്ള പ്രദേശത്ത് വലിയ തോതിലുള്ള നിർമിതികളും ഘടനകളും ഉണ്ടാക്കുന്നതിനായി രാജ്യാന്തര കലാകാരന്മാരെ ക്ഷണിച്ച എസ്റ്റുവെയർ ആർട്ട് എക്‌സിബിഷൻറെ ഭാഗമായി 2012- ലാണ് 'സർപ്പൻറ് ഡി ഓഷ്യൻ' എന്ന പേരിൽ ഈ കടൽ സർപ്പത്തിൻറെ ശിൽപ്പം നിർമിക്കപ്പെടുന്നത്.

ചൈനീസ്-ഫ്രഞ്ച് ആർട്ടിസ്റ്റ് ഹുവാങ് യോങ് പിംഗ് ആണ് ഈ ഭീമൻ സർപ്പശിൽപ്പത്തിനു പിന്നിൽ. 400 അടി നീളമുള്ള ഈ രാക്ഷസൻറെ രൂപകൽപ്പനക്കായി ചൈനീസ് പുരാണങ്ങളിൽ പറയുന്ന ഡ്രാഗണുകളുടെ സങ്കൽപ്പമാണ് പിങ്ങിന് പ്രചോദനമായത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News