മധ്യ ഇസ്രായേലിൽ ആക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

കിഴക്കൻ ജറൂസലമിൽ ഇസ്രായേൽ തുടരുന്ന നടപടികൾക്കുള്ള തിരിച്ചടിയാണിതെന്ന്​ ഫലസ്​തീൻ പോരാട്ട സംഘടനകളായ ഹമാസും ഇസ്​ലാമിക്​ ജിഹാദും വ്യക്​തമാക്കി

Update: 2022-05-06 01:53 GMT

ഇസ്രായേല്‍: മധ്യ ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ മൂന്ന്​ പേർ കൊല്ലപ്പെടുകയും നാല്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ആക്രമണം നടത്തിയ രണ്ടു ഫലസ്​തീൻകാരെ കണ്ടെത്താൻ വ്യാപക തെരച്ചിൽ തുടരുകയാണ്​. കിഴക്കൻ ജറൂസലമിൽ ഇസ്രായേൽ തുടരുന്ന നടപടികൾക്കുള്ള തിരിച്ചടിയാണിതെന്ന്​ ഫലസ്​തീൻ പോരാട്ട സംഘടനകളായ ഹമാസും ഇസ്​ലാമിക്​ ജിഹാദും വ്യക്​തമാക്കി.

ഇസ്രായേലിന്‍റെ 74ാം സ്​ഥാപകദിനാചരണവുമായി ബന്​ധപ്പെട്ട ആഘോഷ പരിപാടികൾ രാത്രി സമാപിച്ച ഉടനെയാണ്​ ആക്രമണം. കിഴക്കൻ തെൽ അവീവിനു സമീപം ഇലാദ്​ പട്ടണത്തിൽ രണ്ട്​ ഫലസ്​തീനികളാണ്​ ആക്രമണം നടത്തിയതെന്ന്​ ഇസ്രായേൽ സൈന്യം അറിയിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്​. ഇവരെ തെൽ ഹാഷ്​മോറിലെ ഷേബ മെഡിക്കൽ സെന്‍ററിലേക്ക്​ മാറ്റി. വൻ സുരക്ഷാ സംവിധാനങ്ങൾക്കിടെ ഫലസ്​തീൻ പോരാളികൾ നടത്തിയ ആക്രമണം ഇസ്രായേലിനെ ശരിക്കും ഞെട്ടിച്ചു. കിഴക്കൻ ജറൂസലമിലെ ഇടപെടലുകൾ അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉറപ്പാണെന്ന്​ ഫലസ്​തീൻ പോരാളി സംഘടനകൾ ഇന്നലെയും മുന്നറിയിപ്പ്​ നൽകിയിരുന്നു. മസ്​ജിദുൽ അഖ്​സയിൽ ഇസ്രായേൽ സൈന്യം നടത്തിയ അതിക്രമത്തിൽ ഇന്നലെ 12 പേർക്ക്​ പരിക്കേറ്റിരുന്നു.

Advertising
Advertising

അതേസമയം തീവ്രവാദത്തെ ഒരു നിലക്കും പൊറുപ്പിക്കില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി മുന്നറിയിപ്പ്​ നൽകി. രാജ്യം നിലവിൽ വന്നതിന്‍റെ ആഘോഷം പോലും ദു:ഖമയമാക്കി മാറ്റിയവരോട്​ വിട്ടുവീഴ്​ച ഉണ്ടാകില്ലെന്ന്​ വിദേശകാര്യ മന്ത്രി യയിർ ലാപിഡ്​ പറഞ്ഞു. ആക്രമണത്തെ തുടർന്ന്​ ഇസ്രായേലിൽ ഉടനീളം സുരക്ഷ വർധിപ്പിച്ചു. കൂടുതൽ സേനയെ വെസ്​റ്റ്​ ബാങ്കിലേക്കും നിയോഗിച്ചിട്ടുണ്ട്​. വെസ്​റ്റ്​ ബാങ്കിൽ നിന്ന്​ നുഴഞ്ഞുകയറിയവരാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ ഇസ്രായേൽ സൈന്യം വ്യക്​തമാക്കി. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News