'താളത്തിനൊത്ത് ചുവട് വെച്ചും പതാക വീശിയും ട്രംപ്': ആസിയാൻ ഉച്ചകോടിക്കെത്തിയ ദൃശ്യങ്ങൾ വൈറൽ

ക്വാലാലംപുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ട്രംപിനെ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും കാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വാഗതം ചെയ്തത്

Update: 2025-10-26 09:15 GMT
Editor : rishad | By : Web Desk

മലേഷ്യയിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് Photo-AP

ക്വാലാലംപുര്‍: ആസിയാന്‍ ഉച്ചകോടിക്ക് മലേഷ്യയിലെത്തിയ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് വിമാനത്താവളത്തില്‍ ലഭിച്ചത് ഊഷ്മള വരവേല്‍പ്പ്.

ക്വാലാലംപുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ട്രംപിനെ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും കാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വാഗതം ചെയ്തത്. സൈനിക ബഹുമതികളോടെയുള്ള സ്വീകരണത്തിന് പിന്നാലെ മുന്നോട്ടുനീങ്ങിയ ട്രംപ് പരമ്പരാഗത മലേഷ്യന്‍ നര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് ചുവടുവെച്ചു. ഇതിന്റെ വീഡിയോ വൈറലാകുകയും ചെയ്തു. 

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും താളത്തിനൊത്ത് ചുവട് വെക്കുന്നതും കാണാമായിരുന്നു. മാത്രമല്ല, കാണികളില്‍ നിന്ന് രണ്ട് കൊടികള്‍ വാങ്ങി വീശിയ ശേഷം ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ആസിയാന്‍ ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് ട്രംപ് തിരിച്ചു. 

Advertising
Advertising

ഏഷ്യയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതടക്കമുള്ള ദൗത്യമാണ് ട്രംപിന് മുന്നിലുള്ളത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജാപ്പനീസ് നേതാവ് സനാവോ തകായിച്ചി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങ് എന്നിവരെയും വിവിധ സ്ഥലങ്ങളില്‍ വെച്ച് കാണുന്നുണ്ട്. ഉത്തരകൊറിയയുടെ കിം ജോങ് ഉന്നുമായി അവസാന നിമിഷം കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News