കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങൾക്ക് തീരുവ ഏര്‍പ്പെടുത്തി ട്രംപ്

ചൊവ്വാഴ്ച മുതൽ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ്

Update: 2025-02-02 02:40 GMT
Editor : rishad | By : Web Desk

ന്യൂയോര്‍ക്ക്: ഇറക്കുമതി തീരുവയിൽ കടുത്ത നടപടിയുമായി വീണ്ടും അമേരിക്ക. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നികുതി ഏർപ്പെടുത്തി പ്രസിഡന്റ് ട്രംപ് രംഗത്ത് എത്തി. 

ചൊവ്വാഴ്ച മുതൽ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. തീരുവ ഒഴിവാക്കണമെങ്കിൽ കമ്പനികളോട് അമേരിക്കയിലേക്ക് പ്രവർത്തനം മാറ്റാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, ട്രംപിന്‍റെ തീരുമാനത്തിൽ മറുപടിയുമായി കാനഡ രംഗത്തെത്തി. അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് കാനഡയിൽ അധിക തീരുവ ഏര്‍പ്പെടുത്തുമെന്നാണ് വ്യക്തമാക്കിയത്.

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News