ഹമാസുമായി നേരിട്ട്​ ചർച്ച നടത്തിയത്​ ഇസ്രായേലിനെ സഹായിക്കാനെന്ന് ട്രംപ്

ഗസ്സ ബദൽ പദ്ധതി സംബന്​ധിച്ച്​ യുഎസ്​ നേതൃത്വവുമായി ചർച്ച തുടരുമെന്ന്​ അറബ്​ ലീഗ്​ അറിയിച്ചു

Update: 2025-03-07 02:05 GMT

തെൽ അവിവ്: ഹമാസുമായി നേരിട്ട്​ ചർച്ച നടത്തിയത്​ ഇസ്രായേലിനെ സഹായിക്കാനെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​. ബന്ദികളെ ഉടൻ കൈമാറണമെന്ന ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഹമാസ്​. ഗസ്സ ബദൽ പദ്ധതി സംബന്ധിച്ച്​ യുഎസ്​ നേതൃത്വവുമായി ചർച്ച തുടരുമെന്ന്​ അറബ്​ ലീഗ്​ അറിയിച്ചു. ഉപരോധത്തിലമർന്ന ഗസ്സയിൽ ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്.

ഹമാസുമായി നേരിട്ട്​ ചർച്ച നടത്തിയത്​ ഇസ്രായേലിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​. ഭീകര സംഘടനയായി വിലയിരുത്തുന്ന ഹമാസുമായി അമേരിക്ക നേരിട്ട്​ ചർച്ച നടത്തിയതിൽ ഇസ്രായേൽ എതിർപ്പ്​ വ്യക്​തമാക്കിയതായ മാധ്യമ റിപ്പോർട്ടിന്‍റെ പശ്​ചാത്തലത്തിലാണ്​ ട്രംപിന്‍റെ പ്രതികരണം. ഹമാസ്​ പിടിയിലുള്ള ബന്ദികളുടെ ജീവിതം ഏറെ ദുരിതപൂർണമാണെന്നും ട്രംപ്​ പറഞു.

Advertising
Advertising

എന്നാൽ ബ​ന്ദി​ക​ളെ ഉ​ട​ൻ വി​ട്ട​യ​ച്ചി​ല്ലെ​ങ്കി​ൽ ഹ​മാ​സി​നെ ന​ശി​പ്പി​ക്കു​മെ​ന്നും ഗ​സ്സ​യെ ന​ര​ക​മാ​ക്കു​മെ​ന്നു​മു​ള്ള യുഎ​സ് ട്രം​പി​ന്‍റെ അ​ന്ത്യ​ശാ​സ​നം ഹ​മാ​സ് തള്ളി. സ്ഥി​ര​മാ​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യ​ല്ലാ​തെ ബ​ന്ദി​മോ​ച​നം സാ​ധ്യ​മാ​കി​ല്ലെ​ന്ന്​ ഹ​മാ​സ് വ​ക്താ​വ് അ​ബ്ദു​ൽ ല​ത്തീ​ഫ് ഖ​നൂ​റ പ​റ​ഞ്ഞു. ഹ​മാ​സ് വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ ഇ​സ്രാ​യേ​ലി​ന് ആ​വ​ശ്യ​മാ​യ ആ​യു​ധ​ങ്ങ​ളു​ൾ​പ്പെ​ടെ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്നും ഗ​സ്സ വി​ടാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണെ​ന്നും ട്രം​പ് താക്കീത്​ ചെയതിരുന്നു. അധിനിവേശത്തിനെതിരായ പ്രതിരോധം എന്തു വില കൊടുത്തും തുടരുമെന്ന്​ ഹമാസും​ വ്യക്​തമാക്കി.

അതിനിടെ, ഗസ്സ ബദൽ പദ്ധതി സംബന്​ധിച്ച്​ യു.എസ്​ നേതൃത്വവുമായി ചർച്ച തുടരുമെന്ന്​ അറബ്​ ലീഗ്​ നേതൃത്വം അറിയിച്ചു. ഗസ്സയിലേക്ക്​ സഹായം നിഷേധിക്കുന്ന ഇസ്രായേൽ നടപടി സംഘർഷ സാഹചര്യം വഷളാക്കുമെന്ന്​ ഈജിപ്ത്​ ഉൾപ്പെടെ അറബ്​ രാജ്യങ്ങൾ മുന്നറിയിപ്പ്​ നൽകി. ഭക്ഷണം, കുടിവെള്ളം, ജീവൻ രക്ഷാ മരുന്നുകൾ എന്നിവയുടെ ക്ഷാമം ഗസ്സയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നതായി യു.എൻ ഏജൻസികൾ വ്യക്​തമാക്കി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News