വൈറ്റ് ഹൗസില്‍ കടലാസ് കീറിയിട്ടു; ട്രംപിനെതിരെ ആരോപണം

രേഖകൾ കീറിക്കളയുന്ന പതിവ് ട്രംപിനുണ്ടെന്ന് ആർക്കൈവ്‌സ് പറയുന്നു

Update: 2022-02-12 03:37 GMT
Advertising

മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  വൈറ്റ് ഹൗസ് രേഖകൾ ക്ലോസറ്റിൽ ഒഴുക്കുകയും നശിപ്പിക്കുകയും ചെയ്തതായി ആരോപണം. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് ട്രംപ് രേഖകൾ നശിപ്പിച്ചെതെന്നാണ് റിപ്പോർട്ട്. സംഭവത്തെകുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ്  പ്രസിഡൻഷ്യൽ രേഖകളുടെ സംരക്ഷണ ചുമതലയുള്ള നാഷണൽ ആർക്കൈവ്‌സ് ആവശ്യപ്പെടുന്നത്.

രേഖകൾ കീറിക്കളയുന്ന പതിവ് ട്രംപിനുണ്ടെന്ന് ആർക്കൈവ്‌സ് പറയുന്നു. കൂടുതൽ രേഖകൾ ഫ്‌ളോറിഡയിലേക്ക് കടത്തിയിട്ടുണ്ടെന്നും ഫ്‌ളോറിഡയിലെ എസ്റ്റേറ്റിൽ നിന്ന് രേഖകളടങ്ങിയ 15 പെട്ടികൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

ഫ്‌ളോറിഡയിൽ നിന്ന് കണ്ടെത്തിയ രേഖകളിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള 'പ്രണയലേഖനങ്ങൾ' എന്ന് ട്രംപ് വിശേഷിപ്പിക്കുന്ന കത്തിടപാടുകളും കണ്ടെത്തിയിരുന്നു.  മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ അയച്ച കത്തുകളും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

ട്രംപിനെതിരെ ഉയർന്ന ആരോപണങ്ങൾ ആർക്കൈവ്‌സ് സ്ഥിരീകരിച്ചു. 1978 ലെ പ്രസിഡൻഷ്യൽ റെക്കോഡ്‌സ് ആക്റ്റ് പ്രകാരം അമേരിക്കൻ പ്രസിഡന്റുമാർ ഇ മെയിലുകൾ, കത്തിടപാടുകൾ, മറ്റ് രേഖകൾ എന്നിവ നാഷണൽ ആർക്കൈവ്‌സിലേക്ക് മാറ്റേണ്ടതുണ്ടെന്നും എന്നാൽ ട്രംപ് ഇത് ലംഘിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ട്രംപ് നിഷേധിച്ചു. നാഷണൽ ആർക്കൈവ്‌സുമായുള്ള ബന്ധം സൗഹാർദപരമാണെന്നും ഇത് വ്യാജ വാർത്തയാണെന്നുമാണ് ട്രംപിന്റെ വാദം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News