'ഇറാനിൽ വെടിനിർത്തൽ മാത്രമല്ല, ആണവ നിരായുധീകരണവും നടക്കണം'; ട്രംപ്

ആണവായുധം ഇറാന് ലഭിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും യുഎസ് പ്രസിഡന്‍റ് വ്യക്തമാക്കി

Update: 2025-06-17 10:22 GMT
Editor : ലിസി. പി | By : Web Desk

വാഷിങ്ടണ്‍: ഇറാനിൽ വെടിനിർത്തൽ മാത്രമല്ല, ആണവ നിരായുധീകരണവും നടക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.ആണവായുധം ഇറാന് ലഭിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ആവശ്യമെങ്കിൽ യുഎസ് വൈസ് പ്രസിഡന്‍റു പശ്ചിമേഷ്യൻ ദൂതനും ഇറാനുമായി ചർച്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. കാനഡയില്‍ നടക്കുന്ന ജി7  ഉച്ചകോടിക്ക്  ശേഷം മടങ്ങുമ്പോൾ എയർഫോഴ്സ് വണിൽ വെച്ചാണ് ട്രംപ് പ്രതികരിച്ചത്.

ഇറാനും ഇസ്രായേലും തമ്മിൽ  വെടിനിർത്തലല്ല, ഇതിന് യഥാര്‍ഥ അവസാനമാണ് വേണ്ടതെന്നും താന്‍ മടങ്ങിയെത്തിയ ശേഷമുള്ള താൻ മടങ്ങിയെത്തിയ ശേഷമുള്ള സ്ഥിതിഗതി നിരീക്ഷിച്ച് തീരുമാനമെടുക്കുമെന്നും ട്രംപ് പറഞ്ഞു. 

Advertising
Advertising

ഇറാന്‍ ആക്രമിക്കാനുള്ള സാധ്യതയെക്കുറിച്ചും ട്രംപ് പ്രതികരിച്ചു.ഞങ്ങളുടെ ജനങ്ങളെ എന്തെങ്കിലും ചെയ്താല്‍ ഞങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഇസ്രായേലിന്‍റെ ചാരസംഘടനയായ മൊസാദിന്റെ ഓപറേഷൻ ഹബ് ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു.  ഇസ്രയേൽ സൈനിക കേന്ദ്രവും ആക്രമിച്ചതായും മിസൈൽ നേരിട്ട് പതിച്ചതായും  ഇറാന്‍ റവല്യൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) അറിയിച്ചു.  ഇറാന്റെ പുതിയ മിലിറ്ററി കമാൻഡറെ ഇസ്രായേൽ വധിച്ചതിന് പിന്നാലെയാണ് ഐആർജിസിയുടെ തിരിച്ചടി. തെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ ഐആർജിസിയുടെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് തലവനായ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാൽ അലി ഷദ്മാനി കൊല്ലപ്പെട്ടോ എന്ന കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്‌സ് കമാൻഡർ ഘോലം അലി റാഷിദ് ഇസ്രായേൽ ആക്രമണത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്.ഇതിന് പിന്നാലെയാണ് ഷാദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്.

അതിനിടെ, ഇറാനിലെ മുഴുവൻ ഡോക്ടർമാരുടേയും നഴ്സുമാരുടെയും അവധി റദ്ദാക്കി. മുഴുസമയം സേവനത്തിലുണ്ടാകണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News