പോപ്പിന്റെ വസ്ത്രങ്ങളണിഞ്ഞ എഐ ചിത്രം പങ്കുവെച്ച് ഡൊണാൾഡ് ട്രംപ്; മാർപാപ്പയെ പരിഹസിക്കുന്നുവെന്ന് വിമർശനം

പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള നിർണായക ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് ചിത്രം പങ്കുവെച്ചത്

Update: 2025-05-03 04:38 GMT
Editor : സനു ഹദീബ | By : Web Desk

വാഷിങ്ടൺ: പോപ്പിന്റെ വേഷമണിഞ്ഞുള്ള എഐ ചിത്രം സാമൂഹ്യമാധ്യമമായ ട്രൂത്തിൽ പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് പിന്നാലെ പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള നിർണായക ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് ചിത്രം പങ്കുവെച്ചത്. പോപ് ആകാൻ തനിക്ക് താത്പര്യമുണ്ടെന്ന് ദിവസങ്ങൾക്ക് മുൻപ് ട്രംപ് പറഞ്ഞിരുന്നു.

ട്രംപിന്റെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. സമ്മിശ്രപ്രതികരണമാണ് പോസ്റ്റിനോട് ഉപയോക്താക്കൾ നടത്തുന്നത്. ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. മാർപാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനങ്ങൾ ട്രംപിന് നേരെ ഉയർന്നിട്ടുണ്ട്. എന്നാൽ പോസ്റ്റ് തമാശയായി കാണണമെന്നാണ് ചില ഉപയോക്താക്കളുടെ അഭിപ്രായം.

Advertising
Advertising

വത്തിക്കാൻ ഇനി നയിക്കണമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് പോപ് ആകാനുള്ള തന്റെ ആഗ്രഹം ട്രംപ് പങ്കുവെച്ചത്. " എനിക്ക് പോപ് ആകണം. അതാണ് എന്റെ ആദ്യത്തെ ചോയ്സ്" അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം ഏപ്രിലിലാണ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചത്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തപ്പോഴും ട്രംപ് വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി ലോകനേതാക്കൾക്കൊപ്പം ചടങ്ങിനെത്തിയ ട്രംപ് പരമ്പാരാഗതമായ കറുപ്പ് വസ്ത്രങ്ങൾക്ക് പകരം നീല വസ്ത്രമാണ് ധരിച്ചത്. ഇതിനെ വിമർശിച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്ത് വന്നിരുന്നു. പോപ്പിനോടുള്ള അനാദരവായാണ് ട്രംപിന്റെ പ്രവർത്തിയെ നിരവധി പേർ കണ്ടത്.

Full View


Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News