ദാഹിച്ചു വലഞ്ഞ ആമക്ക് വെള്ളം നൽകി; അടുത്ത നിമിഷം സംഭവിച്ചത് മറ്റൊന്ന്- വൈറലായി വീഡിയോ

ട്വിറ്റർ പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ 4.4 മില്യന്‍ ആളുകളാണ് കണ്ടത്

Update: 2023-05-14 16:10 GMT
Editor : ലിസി. പി | By : Web Desk

കടുത്ത വേനലിൽ വെള്ളംകിട്ടാതെ മൃഗങ്ങൾ വലയാറുണ്ട്. പക്ഷികൾക്ക് പുറമെ ചെറുമൃഗങ്ങളും വെള്ളത്തിനായി അലയുന്നതും അവക്ക് വെള്ളം നൽകുന്ന സന്മനസുള്ളവരുടെയും വീഡിയോയും സോഷ്യൽമീഡിയയിൽ ഇടക്കിടക്ക് പ്രത്യക്ഷപ്പെടാറുണ്ട് .അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ഇവിടെ ദാഹിച്ചുവലഞ്ഞിരിക്കുന്നത് ഒരു ആമയാണ്.  ആമക്ക് കുപ്പിയിൽ നിന്ന് ഒരു സ്ത്രീ വെള്ളം നൽകുന്നതാണ് വീഡിയോ..ദാഹം തീരുന്നത് വരെ ആമക്ക് വെള്ളം ആ സ്ത്രീ ഒഴിച്ചുകൊടുക്കുന്നുണ്ട്. എന്നാൽ തൊട്ടടുത്ത നിമിഷം ആമ സ്ത്രീയെ ആക്രമിക്കാനായി ഒരുങ്ങുന്നതും വീഡിയോയിൽ കാണാം.

Advertising
Advertising

വെള്ളം കൊടുക്കുന്ന സ്ത്രീ അത്തരത്തിലൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. നോക്കൂ അവന് നല്ല ദാഹമുണ്ട് എന്നു പറഞ്ഞാണ് സ്ത്രീ ആമക്ക് വെള്ളം നൽകുന്നത്.ആമ കൈക്ക് ആക്രമിക്കാൻ ശ്രമിക്കുന്നതുവരെയാണ് വീഡിയോയിലുള്ളത്. Strangest Media Online എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം തന്നെ 4.4 മില്യൻ ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്. വളരെ ശാന്തനായി കാണപ്പെടുന്ന ആമ ഇത്തരത്തിൽ ആക്രമണം നടത്തുന്നത് അവിശ്വസനീയമാണെന്നാണ് പലരും കമന്റ് ചെയ്തത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News