സീറ്റ് ബെൽറ്റിടാതെ വീഡിയോ ചിത്രീകരണം; മാപ്പ് പറഞ്ഞ് ഋഷി സുനക്

രാജ്യത്തെ സീറ്റ് ബെൽറ്റ്, ഡെബിറ്റ് കാർഡ്, ട്രെയിൻ സർവീസ്, സമ്പദ് വ്യവസ്ഥ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പ്രധാനമന്ത്രിക്ക് ഇപ്പോഴും അറിയില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

Update: 2023-01-20 05:51 GMT
Editor : ലിസി. പി | By : Web Desk

ഋഷി സുനക്

ലണ്ടൻ: കാറിന്റെ സീറ്റ് ബെൽറ്റിടാതെ വീഡിയോ ചിത്രീകരിച്ചതിന് ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനായി വീഡിയോ ചിത്രീകരിക്കുന്നതിനായാണ് അദ്ദേഹം സീറ്റ് ബെൽറ്റ് അഴിച്ചുമാറ്റിയത്. തന്റെ സീറ്റ് ബെൽറ്റ് കുറച്ച് സമയത്തേക്ക് മാത്രമാണ് മാറ്റിയതെന്നും തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നതായും സുനക്കിന്റെ വക്താവ് അറിയിച്ചു. എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്നും വക്താവ് അറിയിച്ചു.

യുകെയിൽ കാറിലിരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ യാത്രക്കാർക്ക് 100 പൗണ്ട് പിഴ നൽക കേസ് കോടതിയിൽ പോയാൽ 500 പൗണ്ടായി വർധിക്കും. വീഡിയോ പുറത്ത് വന്നതോടെ വൻ വിമർശനമാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചത്. വ്യാഴാഴ്ച ലങ്കാഷയർ സന്ദർശിക്കുന്നതിനിടയിലായിരുന്നു സംഭവം നടന്നത്.

Advertising
Advertising

രാജ്യത്തുടനീളമുള്ള 100-ലധികം പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുന്നതിനുള്ള സർക്കാറിന്റെ പുതിയ ലെവലിംഗ് അപ്പ് ഫണ്ടിനെ കുറിച്ചുള്ള വീഡിയോ ചിത്രീകരണത്തിനിടെയാണ് പ്രതിഷേധത്തിനർഹമായ സംഭവമുണ്ടായത്. അദ്ദേഹത്തിന്റെ കാറിനെ പൊലീസ് ഉദ്യോഗസ്ഥർ മോട്ടോർബൈക്കുകളിൽ പ്രധാനമന്ത്രിക്ക് അകമ്പടി സേവിക്കുന്നതും വീഡിയിലുണ്ട്.

പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ ലേബർ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. 'ഈ രാജ്യത്തെ സീറ്റ് ബെൽറ്റ്, ഡെബിറ്റ് കാർഡ്, ട്രെയിൻ സർവീസ്, സമ്പദ് വ്യവസ്ഥ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഋഷി സുനക്കിന് ഇപ്പോഴും അറിയില്ല. ഈ ലിസ്റ്റ് അനുദിനം വളരുകയാണ്, ഇത് വേദനാജനകമായ കാഴ്ചയ്ക്ക് കാരണമാകുന്നു,' ലേബർ പാര്‍ട്ടി വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസം വടക്ക് പടിഞ്ഞാറൻ ലണ്ടനിലെ നോർത്ത് ഹോൾട്ടിൽ നിന്നും ബ്ലാക് പൂളിലേക്ക് റോയൽ എയർഫോഴ്‌സ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്ത സംഭവവും വിവാദമായിരുന്നു. പ്രധാനമന്ത്രിയുടെ സമയം പരമാവധി പ്രയോജനപ്പെടുത്താനാണ് വിമാനം ഉപയോഗിക്കുന്നതെന്നായിരുന്നു വിശദീകരണം. ഇതിന് പിന്നാലെയാണ് സീറ്റ് ബെൽറ്റിടാത്തതിനും വിമർശനം ഉയർന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News