വൻ ആരാധകരുള്ള ഖാബി ലാമിനെയും തടഞ്ഞ് യുഎസ് എമിഗ്രേഷൻ വിഭാഗം; പിന്നാലെ രാജ്യംവിട്ടു

വിസ കാലാവധി കഴിഞ്ഞിട്ടും യുഎസിൽ തങ്ങിയെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്

Update: 2025-06-12 03:26 GMT
Editor : rishad | By : Web Desk

വാഷിങ്ടണ്‍: ഇമിഗ്രേഷൻ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് പറഞ്ഞയച്ചിന് പിന്നാലെ പ്രമുഖ ടിക് ടോക്ക് താരം ഖാബി ലാം യുഎസ് വിട്ടു. ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്ക് താരമായാണ് ഖാബി ലാമിനെ കണക്കാക്കുന്നത്.

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയെന്ന് ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലാസ് വെഗാസിൽ വെച്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റംസ് വിട്ടയച്ചതിന് പിന്നാലെ അദ്ദേഹം അമേരിക്ക വിട്ടു എന്നാണ് പറയുന്നതെങ്കിലും ഏത് ദിവസം എന്ന് പറയുന്നില്ല.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നടപടികളിൽ പിടിക്കപ്പെട്ട നൂറുകണക്കിന് ആളുകളിൽ ഒരാളാണ് ലാം. അനധികൃതമായി തങ്ങുന്നവരെ പിടികൂടാന്‍ അതിര്‍ത്തികളിലുടനീളം വ്യാപക റെയ്ഡുകളാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം(ഐസിഇ) നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധവം ഉയരുന്നുണ്ട്.

അതേസമയം സംഭവത്തിൽ ഇതുവരെ ഖാബി ലാം പ്രതികരിച്ചിട്ടില്ല. ഏപ്രിൽ 30 ന് അദ്ദേഹം യുഎസിൽ എത്തിയെന്നും തുടർന്ന് വിസ കാലാവധി കഴിഞ്ഞും താമസിച്ചുവെന്നുമാണ് ഐസിഇ വ്യക്തമാക്കുന്നത്. കസ്റ്റഡിയിലെടുത്ത അതേ ദിവസം തന്നെ അദ്ദേഹത്തെ വിട്ടയച്ചതായും തുടർന്ന് രാജ്യം വിട്ടതായും ഉദ്യോഗസ്ഥർ പറയുന്നു. 16.3 കോടി ഫോളോവേഴ്സാണ് 25-കാരനായ ഖാബിക്ക് ടിക്‌ടോക്കിൽമാത്രമുള്ളത്. സെനഗലിൽ ജനിച്ച ഖാബി, ഇറ്റാലിയൻ പൗരനാണ്. ജനുവരിയിൽ യൂണിസെഫ് ഇദ്ദേഹത്തെ ഗുഡ്‌വിൽ അംബാസഡറാക്കിയിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News