ഇന്‍സ്റ്റഗ്രാമില്‍ വന്ന അജ്ഞാത സന്ദേശം വഴിത്തിരിവായി; രണ്ട് വര്‍ഷം മുമ്പ് മോഷ്ടിക്കപ്പെട്ട ലംബോർഗിനി കണ്ടെത്താന്‍ സഹായിച്ച് ചാറ്റ്ജിപിടി
ആഡംബര കാർ മോഷണ സംഘമാണ് മറ്റ് സൂപ്പര്‍കാറുകള്‍ക്കൊപ്പം ആൻഡ്രൂ ഗാർഷ്യയുടെ കാറും മോഷ്ടിച്ചത്
വാഷിങ്ടണ്‍: രണ്ട് വര്‍ഷം മുമ്പ് മോഷ്ടിക്കപ്പെട്ട ആഡംബര കാർ ചാറ്റ്ജിപിടിഉപയോഗിച്ചു കണ്ടെത്തി യുവാവ്. യുഎസിലാണ് കൃത്രിമബുദ്ധി ഉപയോഗിച്ച് കാണാതായ കാര്‍ കണ്ടെത്തിയത്. ആൻഡ്രൂ ഗാർഷ്യ എന്നയാളുടെ ലംബോർഗിനി ഹുറാകാൻ ഇവോ കാറാണ് രണ്ട് വർഷം മുമ്പ് മോഷ്ടിക്കപ്പെട്ടത്. ആഡംബര കാർ മോഷണ സംഘമാണ് മറ്റ് സൂപ്പര്‍കാറുകള്‍ക്കൊപ്പം ഇതും മോഷ്ടിക്കപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.രേഖകളില്‍ പോലും കൃത്രിമം നടത്തിയാണ് മോഷ്ടിക്കപ്പെട്ട കാറുകള്‍ വില്‍ക്കാറുള്ളത്.അതുകൊണ്ട് തന്നെ കാണാതായ കാറുകള്‍ കണ്ടെത്തുക എന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.
മോഷ്ടിക്കപ്പെട്ട നിരവധി ആഡംബര കാറുകൾ അധികൃതർ കണ്ടെടുത്തെങ്കിലും, ഗാർഷ്യയയുടെ കാർ കണ്ടെത്താന്‍ സാധിച്ചില്ല.അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന് ഇന്‍സ്റ്റഗ്രാമില്‍ ഒരു സന്ദേശം വരുന്നത്. മോഷ്ടിക്കപ്പെട്ട തന്‍റെ ലംബോർഗിനിയുടെ പുതിയ ചിത്രങ്ങള്‍ സഹിതമായിരുന്നു ആ സന്ദേശം. ഈ കാറുകള്‍ നിങ്ങള്‍ വിറ്റോ എന്ന് ചോദിച്ചായിരുന്നു ആ സന്ദേശം. മോഷ്ടിക്കപ്പെട്ട കാറിൽ ഒരു ബിസിനസ് കാർഡ് ഉണ്ടായിരുന്നുവെന്നും അതുവഴിയാണ് ഗാർഷ്യയെ ബന്ധപ്പെടാൻ കഴിഞ്ഞതെന്ന് ആ വ്യക്തി വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് തന്‍റെ കാണാതായ കാറിനെക്കുറിച്ച് സ്വന്തമായി അന്വേഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
മോഷ്ടിക്കപ്പെട്ട കാറിന്‍റെ ചിത്രങ്ങള്‍ ചാറ്റ്ജിപിടിയിലേക്ക് ചെയ്തു. ഗൂഗിളിന്റെ ലൊക്കേഷൻ ടൂളുകളുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഇതുവഴി വാഹനത്തിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നതിന് ആവശ്യമായ വിവരങ്ങൾ കണ്ടെത്താന്‍ ഗാർഷ്യക്ക് സാധിച്ചു. അദ്ദേഹത്തിന്‍റെ അന്വേഷണം കൊളറാഡോയിലെ ഡെൻവറിലാണ് എത്തിനിന്നത്. ഗാര്‍ഷ്യ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും കാണാതായ ലംബോർഗിനി ഹുറാകാൻ EVO കണ്ടെത്തുകയും ചെയ്തു .ആരാണ് മോഷ്ടിക്കപ്പെട്ട കാര്‍ വാങ്ങിയത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. മോഷണ സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.