Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: തീരുവ വിഷയത്തിൽ ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക. ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് കൂടുതൽ അടുപ്പം അമേരിക്കയോടാണെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് പറഞ്ഞു.
ഷി ചിൻപിങുമായും പുടിനുമായും മോദി നടത്തിയ കൂടിക്കാഴ്ച ലജ്ജാകരമാണെന്ന് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ ആക്ഷേപിച്ചു. ചിലരുടെ സാമ്പത്തിക സ്വാർഥതയാണ് വെല്ലുവിളികൾക്ക് കാരണമെന്നും ഇതിനെ ഇന്ത്യ അതിജീവിക്കുമെന്നും മോദി പറഞ്ഞു.
ട്രംപിനെതിരെ പരോക്ഷ വിമർശനവുമായി മോദി ഇന്ന് രംഗത്തുവന്നിരുന്നു. ചിലരുടെ സാമ്പത്തിക സ്വാർത്ഥതയാണ് വെല്ലുവിളികൾക്ക് കാരണമെന്നും വെല്ലുവിളികളെ ഇന്ത്യ അതിജീവിക്കുമെന്നും മോദി പറഞ്ഞു. നികുതികൾ കുറയ്ക്കാം എന്ന് ഇന്ത്യ സമ്മതിച്ചെന്ന ട്രംപിന്‍റെ അവകാശവാദം തെറ്റെന്നാണെന്നും ഇന്ത്യ അറിയിച്ചു.