‘കൂട്ടുകാ​രനെ എങ്ങനെ കൊല്ലാം​?’ അസൈൻമെന്റ് നൽകിയ അധ്യാപകൻ അമേരിക്കയിൽ അറസ്റ്റിൽ

‘ജീവനോടെ കത്തിച്ച് കൊല്ലാം, വെട്ടിക്കൊല്ലാം, നായകൾക്ക് തിന്നാൻ എറിഞ്ഞുകൊടുക്കാം’ എന്നെല്ലാമായിരുന്നു കുട്ടികൾ ഉത്തരമെഴുതിയത്

Update: 2024-02-16 13:52 GMT
Editor : Anas Aseen | By : Web Desk
Advertising

വിർജിനിയ: ‘ കൂട്ടുകാരനായ സഹപാഠിയെ എങ്ങനെ കൊല്ലാം’ എന്നതിനെ പറ്റി എ​ഴുതാൻ വിദ്യാർഥികൾക്ക് അസൈൻമെന്റ് നൽകിയ അധ്യാപകൻ അറസ്റ്റിൽ. അമേരിക്കയിലാണ് വിദ്യാർഥികളിൽ അക്രമവാസന വളർത്തുന്ന തരത്തിലുള്ള അസൈൻമെന്റ് നൽകിയത്.ന്യൂയോർക്ക് ​പോസ്റ്റാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

2022 ജനുവരിയിൽ ചീസ്പീക്കിലെ ക്രെസ്റ്റ്‍വുഡ് മിഡിൽ സ്കൂളി​​ലെ ഇംഗ്ലീഷ് ക്ലാസിലാണ് വിവാദമായ സംഭവം നടന്നത്. ക്ലാസിലെ വിദ്യാർഥികളിൽ ഭൂരിപക്ഷവും സഹപാഠിയെ എങ്ങനെ കൊല്ലാമെന്ന അസൈൻമെന്റ് പൂർത്തീകരിച്ചുവെന്നത് ഞെട്ടിക്കുന്നതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.‘സഹപാഠിയെ ജീവനോടെ കത്തിച്ച് കൊല്ലാം, വെട്ടിക്കൊല്ലാം, നായകൾക്ക് തിന്നാൻ എറിഞ്ഞുകൊടുക്കാം’ എന്നെല്ലാമാണ് കൂട്ടുകാരനെ എങ്ങനെ കൊല്ലാമെന്ന ചോദ്യത്തിന് വിദ്യാർഥികൾ ഉത്തരമെഴുതിയത്.

അതിന് പിന്നാലെ കുട്ടികളുടെ ക്രൂരതക്കിരയായ ഒരു വിദ്യാർഥിയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസൈൻമെന്റ് വിവാദം പുറത്തുവരുന്നത്. 2021 ഓഗസ്റ്റ് 31 മുതൽ 2022 ഏപ്രിൽ 8 വരെയാണ് അധ്യാപകൻ സ്കൂളിൽ ജോലി ചെയ്തിരുന്നുവെന്ന് സമ്മതിച്ച സ്കൂൾ അധികൃതർ. വിവാദത്തിൽ പ്രതികരിക്കാൻ തയാറായില്ല.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News