പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് ഭര്‍ത്താവ് പുകഴ്ത്തി സംസാരിച്ചില്ല; സോഡയില്‍ വിഷം കലര്‍ത്തി ഭാര്യ, അറസ്റ്റില്‍

തിങ്കളാഴ്ചയാണ് മിഷേലിനെ അറസ്റ്റ് ചെയ്തത്

Update: 2024-07-01 04:01 GMT

വാഷിംഗ്ടണ്‍: ഭര്‍ത്താവിനായി സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് തന്നെ പുകഴ്ത്തി സംസാരിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ പങ്കാളിക്കുള്ള സോഡയില്‍ വിഷം കലര്‍ത്തി. യു.എസിലെ മസോറിയിലാണ് സംഭവം. ലെബനനിൽ നിന്നുള്ള മിഷേൽ വൈ. പീറ്റേഴ്‌സ് (47) ആണ് മെയ്, ജൂൺ മാസങ്ങളിൽ ഗ്യാരേജ് റഫ്രിജറേറ്ററിൽ തൻ്റെ ഭർത്താവ് സൂക്ഷിച്ചിരുന്ന മൗണ്ടൻ ഡ്യൂവിൻ്റെ 2-ലിറ്റർ ബോട്ടിലിൽ രഹസ്യമായി വിഷം കലര്‍ത്തിയത്.

തിങ്കളാഴ്ചയാണ് മിഷേലിനെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്‍റെ 50-ാം പിറന്നാളിനോട് അനുബന്ധിച്ച് താന്‍ സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് ഭര്‍ത്താവ് തന്നെ പ്രശംസിച്ച് സംസാരിച്ചില്ലെന്ന കാരണത്താലാണ് വിഷം കലര്‍ത്തിയതെന്ന് മിഷേല്‍ പൊലീസിനോട് പറഞ്ഞു. മേയ് 1ന് മൗണ്ടന്‍ ഡ്യൂ കുടിച്ചപ്പോള്‍ അരുചി അനുഭവപ്പെട്ടെങ്കിലും താന്‍ വീണ്ടുമത് കുടിച്ചുവെന്ന് ഭര്‍ത്താവ് പറഞ്ഞു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. തൊണ്ടവേദന, ചുമ, തവിട്ട്, മഞ്ഞ കഫം, വയറിളക്കം, ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടായെന്നും അദ്ദേഹം പറയുന്നു. സംശയം തോന്നിയ ഇയാള്‍ വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജിൽ നിന്ന് സോഡയെടുത്ത് വിഷം കലര്‍ത്തുന്നത് കണ്ടത്.

തന്‍റെ ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടോ അതോ തൻ്റെ 500,000 യുഎസ് ഡോളറിൻ്റെ ലൈഫ് ഇൻഷുറൻസ് പോളിസി ലഭിക്കാനുള്ള തന്ത്രമാണോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് മിഷേലിന്‍റെ ഭര്‍ത്താവ് പറഞ്ഞു. തങ്ങളുടെ ജോയിന്‍റ് ബിസിനസ് അക്കൗണ്ടില്‍ നിന്നും മിഷേല്‍ അവരുടെ സ്വകാര്യ അക്കൗണ്ടിലേക്ക് രഹസ്യമായി പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നതായും ഭര്‍ത്താവ് ആരോപിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News