പുരുഷ സുഹൃത്തിനെ വിളിച്ചപ്പോള്‍ ഫോണെടുത്തത് സ്ത്രീ; യുവാവിന്‍റെ വീടിന് തീയിട്ട് യുവതി

സുഹൃത്തിനെ വിളിച്ചപ്പോള്‍ ഒരു സ്ത്രീ ഫോണെടുത്തതാണ് മേരിയെ പ്രകോപിപ്പിച്ചത്.

Update: 2022-11-24 02:54 GMT

ടെക്സസ്: കാമുകന്‍റെ വീടിനു തീയിട്ടതുമായി ബന്ധപ്പെട്ട കേസില്‍ ടെക്സസുകാരിയായ യുവതി അറസ്റ്റില്‍. 23കാരിയായ സെനൈദ മേരി സോട്ടോയാണ് പിടിയിലായത്. സുഹൃത്തിനെ വിളിച്ചപ്പോള്‍ ഒരു സ്ത്രീ ഫോണെടുത്തതാണ് മേരിയെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കാമുകന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവതി അവിടെയുള്ള സാധനങ്ങള്‍ കവര്‍ന്നെടുത്ത ശേഷം വീടിനു തീയിടുകയായിരുന്നുവെന്ന് ബെക്സാർ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. വാസസ്ഥലത്ത് മോഷണം നടത്തിയതിനും തീ കൊളുത്തിയതിനും എംഎസ് സോട്ടോയെ അറസ്റ്റ് ചെയ്തതായി പൊലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വാർത്താക്കുറിപ്പിൽ അറിയിച്ചു. മേരി കാമുകനെ വിളിച്ചപ്പോള്‍ മറ്റൊരു സ്ത്രീയാണ് ഫോണെടുത്തത്. ഇതില്‍ സംശയം തോന്നിയ യുവതി നേരെ സുഹൃത്തിന്‍റെ വീട്ടിലെത്തി പുരയ്ക്ക് തീ വയ്ക്കുകയായിരുന്നു. ആദ്യം സ്വീകരണ മുറിയിലെ കട്ടിലിനാണ് തീ കൊളുത്തിയത്. പെട്ടെന്നുതന്നെ വീട് മുഴുവൻ കത്തിനശിച്ചു.

Advertising
Advertising

വീടിനു തീ പിടിക്കുമ്പോള്‍ മേരി അത് ഫോണില്‍ പകര്‍ത്തുകയും ചെയ്തു. 50,000 ഡോളറിലധികം നാശനഷ്ടമാണ് ഉണ്ടായത്. അന്വേഷണത്തെ തുടര്‍ന്ന് ഫയർ മാർഷലിന്‍റെ ഓഫീസ് ബി.സി.എസ്.ഒയെ സഹായിക്കുകയും സെനൈദ സോട്ടോയുടെ അറസ്റ്റിന് ബി.സി.എസ്.ഒ രണ്ട് വാറണ്ടുകൾ പുറപ്പെടുവിക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2:30 ഓടെയാണ് സോട്ടോയെ അറസ്റ്റ് ചെയ്തത്.  

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News