രാത്രി ഉടലറ്റ മനുഷ്യശിരസും കടിച്ചെടുത്ത് നായ തെരുവില്‍; ഞെട്ടിത്തരിച്ച് മെക്സിക്കോക്കാര്‍

ഇതിന്‍റെ ഭയാനകമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

Update: 2022-11-01 05:12 GMT
Editor : Jaisy Thomas | By : Web Desk

സകാറ്റെകാസ്: കടിച്ചെടുത്ത മനുഷ്യന്‍റെ ശിരസുമായി തെരുവിലൂടെ ഓടുന്ന നായയെ കണ്ട് ഞെട്ടിത്തരിച്ച് മെക്സിക്കന്‍ നിവാസികള്‍. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സകാറ്റെകാസിലെ തെരുവില്‍ നായയെ കണ്ടത്. ഇതിന്‍റെ ഭയാനകമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മെക്‌സിക്കോയുടെ വടക്ക് ഭാഗത്തുള്ള സകാറ്റെകാസ് സംസ്ഥാനത്തിലെ ഒരു കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നാണ് നായ മനുഷ്യന്‍റെ തല കടിച്ചെടുത്തതെന്നാണ് കരുതുന്നത്. വിശന്നുവലഞ്ഞ നായയുടെ കണ്ണില്‍ പെട്ടപ്പോള്‍ ഭക്ഷണമാക്കാനായി തല എടുത്തുകൊണ്ടുപോയതാകാമെന്നും പൊലീസ് പറയുന്നു. മയക്കുമരുന്ന് മാഫിയയായിരിക്കും ഇതിനു പിന്നിലെന്നും അഭ്യൂഹമുണ്ട്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, ശരീരത്തിന്‍റെ ബാക്കി ഭാഗങ്ങളും കണ്ടെത്താനായിട്ടില്ല.

Advertising
Advertising

മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ സ്ഥിരം ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണിത്. എതിരാളികളെയും അധികാരികളെയും ഭയപ്പെടുത്തുന്നതിനായി ഇവര്‍ മനുഷ്യന്‍റെ ഛേദിക്കപ്പെട്ട ശരീരഭാഗങ്ങള്‍ക്കൊപ്പം മുന്നറിയിപ്പ് നല്‍കുന്ന കുറിപ്പികളും ഇടാറുണ്ട്. അതിനിടെ, അക്രമം രൂക്ഷമായ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഗ്വെറേറോയിൽ രണ്ട് എതിരാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മേയറും മുൻ മേയറും ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസമാണ് ഈ സംഭവം നടന്നത്. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് മെക്സിക്കോയുടെ ഡെപ്യൂട്ടി സെക്യൂരിറ്റി മന്ത്രി റിക്കാർഡോ മെജിയ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News