കോവിഡ് 'പടര്‍ത്തി'; വിയറ്റ്‌നാമില്‍ യുവാവിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ

ലീ വാന്‍ ഹോം ക്വാറന്റെയ്ന്‍ ലംഘിച്ച് പുറത്തിറങ്ങി നടന്നത് മൂലം നിരവധി ആളുകള്‍ക്കാണ് കോവിഡ് പടര്‍ന്നത്

Update: 2021-09-07 06:02 GMT
Editor : Dibin Gopan | By : Web Desk
Advertising

ഹോം ക്വാറന്‍റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കോവിഡ് പടര്‍ത്തിയതിന് വിയറ്റ്‌നാമില്‍ യുവാവിന് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. 28 കാരനായ ലീ വാന്‍ ട്രെയെയാണ് അഞ്ച് വര്‍ഷത്തേക്ക് ജയിലിലടച്ചത്.

വിയറ്റ്‌നാമിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നായ ഹോ ചിന്‍ മിന്‍ സിറ്റിയില്‍ നിന്ന് ലീ വാന്‍ ജൂലൈയില്‍ തന്‍റെ നഗരമായ കെ മൗവിലേക്ക് യാത്ര ചെയ്തിരുന്നു. ജൂലൈ 7 ന് കോവിഡ് പോസിറ്റീവായ ഇയാള്‍ കെ മൗവില്‍ ഏര്‍പ്പെടുത്തിയിരുന്ന 21 ദിവസത്തെ ഹോം ക്വാറന്‍റൈന്‍ പാലിക്കാതെ പുറത്തിറങ്ങി നടക്കുകയായിരുന്നു.

ലീ വാന്‍ ഹോം ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങി നടന്നത് മൂലം നിരവധി ആളുകള്‍ക്കാണ് കോവിഡ് പടര്‍ന്നത്. രോഗം ബാധിച്ച ഒരാള്‍ ഓഗസ്റ്റ് 7 ന് മരിച്ചു. ഇതിനു മുമ്പും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് വിയറ്റ്‌നാമില്‍ ഒരു യുവാവിനെ ജയിലിലടച്ചിരുന്നു. 32 കാരനായ ഇയാളെ 18 മാസത്തേക്കാണ് ജയിലിലടച്ചത്.

അതേസമയം വിയറ്റ്‌നാമിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 540,000 പേര്‍ക്കാണ് വിയറ്റ്‌നാമില്‍ കോവിഡ് ബാധിച്ചത്. 13,000 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News