റെസ്റ്റോറന്റിൽ കയറിയപ്പോൾ സ്വീകരിക്കാനെത്തിയത് ഉടുമ്പ്, പിന്നൊന്നും നോക്കിയില്ല കസേരയിൽ കയറി നിലവിളിച്ചു; വീഡിയോ വൈറൽ

രക്ഷിക്കാൻ എല്ലാവരോടും ആവശ്യപ്പെടുന്നതും ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം

Update: 2022-02-10 16:28 GMT
Advertising

ഉടുമ്പിനെ കണ്ട് കസേരയിൽ കയറി അലറിക്കരയുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. തായ്‌ലൻഡിലെ റസ്റ്റാറൻറിലാണ് സംഭവം. ഭക്ഷണം കഴിക്കാനായി കസേരയിൽ ഇരുന്ന സമയത്താണ് ഭീമൻ ഉടുമ്പ് വന്നത്. പിന്നീട സംഭവിച്ചതോ.. നിലവിളിച്ച്  കസേരയുടെ മുകളിൽ കയറി. 

Full View

രക്ഷിക്കാൻ  എല്ലാവരോടും ആവശ്യപ്പെടുന്നതും ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്ത്രീയുടെ നിലവിളി കേട്ട് റസ്റ്റാറൻറ് ജീവനക്കാരൻ ഓടിയെത്തി ഉടുമ്പിനെ പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും നടന്നില്ല. അവസാനം ജീവനക്കാരൻ ഉടുമ്പിനെ ഒരു വടിയുടെ സഹായത്തോടെ പുറത്തേക്ക് കൊണ്ടുപോയി. ഉടുമ്പിനേക്കാൾ സ്ത്രീയുടെ നിലവിളിയെ കുറിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

വൈറൽ ഹോഗ് എന്ന യൂട്യൂബ് ചാനലാണ് ദൃശ്യം പുറത്തുവിട്ടത്. സ്ത്രീയുടെ നിലവിളി കേട്ട് ഉടുമ്പ് പേടിച്ചുകാണുമെന്നതുൾപ്പെടെ നിരവധി രസകരമായ പ്രതികരണങ്ങളാണ് വീഡിയോക്ക് താഴെ കാണാൻ കഴിയുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News