പശ്​ചിമേഷ്യ കൂടുതൽ കലുഷിതം;അമേരിക്കൻ പ്രഖ്യാപനം തള്ളി ഹൂത്തികൾ

സിറിയയിലെ അമേരിക്കൻ സൈനിക ആസ്​ഥാനത്തിനു നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാഖിലെ ചെറുത്തുനിൽപ്പ്​ സംഘം അറിയിച്ചു

Update: 2024-01-05 00:43 GMT
Editor : Anas Aseen | By : Web Desk
Advertising

ദുബൈ: ഇറാഖിലും ചെങ്കടലിലും അമേരിക്കൻ സൈനിക ഇടപെടൽ ഗസ്സ യുദ്ധത്തിന്​ വ്യാപ്​തി കൂട്ടുമെന്ന ആശങ്ക ശക്​തം. ബഗ്ദാദിൽ ചെറുത്തുനിൽപ് പ്രസ്ഥാനമായ പോപുലർ മൊബിലൈസേഷൻ ഫോഴ്സ് കമാൻഡർ മുഷ്താഖ് താലിബ് അൽ സൈദിയടക്കം രണ്ടുപേരെഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയ അമേരിക്കക്കെതിരെ മുന്നറിയിപ്പുമായി സംഘടന. ചെങ്കടലിൽ കപ്പലുകൾക്കെതിരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ആഞ്ഞടിക്കുമെന്ന അമേരിക്കൻ പ്രഖ്യാപനം തള്ളി ഹുത്തികൾ.

ഇസ്രായേലിനു പിന്നാലെ അമേരിക്കയുടെ പുതിയ സൈനിക ഇടപെടൽ കൂടിയായതോടെ പശ്​ചിമേഷ്യ കൂടുതൽ കലുഷിതം. സാലിഹ്​ അൽ ആറൂറിയുടെ വധത്തിനു പിന്നാലെ, തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടു.

ഇറാഖ്​ തലസ്​ഥാനമായ ബഗ്ദാദിലെ ഫലസ്തീൻ സ്ട്രീറ്റിൽ പി.എം.എഫിന്റെഅൽ നുജാബ മിലീഷ്യ ആസ്ഥാനത്തിനു സമീപം നടന്ന ഡ്രോൺ ആക്രമണത്തിൽ മുഷ്താഖ്താലിബ് അൽ സൈദി കൊല്ലപ്പെട്ടു.ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുത്തു. സിറിയയിലെ അമേരിക്കൻ സൈനിക ആസ്​ഥാനത്തിനു നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാഖിലെ ചെറുത്തുനിൽപ്പ്​ സംഘം അറിയിച്ചു

ഹമാസ്നേതാക്കൾ എവിടെപ്പോയി ഒളിച്ചാലും പിന്തുടർന്ന് വധിക്കുമെന്ന്​ മൊസാദ് മേധാവി ഡേവിഡ് ബർണിയ പറഞ്ഞു. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യു.എസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്ക​െൻറ പര്യടനത്തിന്​ തുടക്കം. ഇന്ന്​ തെൽ അവീവിൽ ഇസ്രായേൽ നേതാക്കളുമായി ബ്ലിൻകൻ ചർച്ച നടത്തും.ഈജിപ്​ത്​, ജോർദാൻ, സൗദി ഉൾപ്പെടെ അഞ്ച്​ അറബ്​ രാജ്യങ്ങളിലും ബ്ലിൻകൻ സന്ദർശിക്കും.റാമല്ലയിൽ മഹ്​മൂദ്​ അബ്ബാസുമായും കൂടിക്കാ​ഴ്​ച നടക്കും.

ഇറാനിലെ ഇരട്ട സ്​ഫോടനത്തി​െൻറ ഉത്തരവാദിത്തം ഐ.എസ്​ ഏറ്റെടുത്തതായി റോയി​ട്ടേഴ്​സ്​ വാർത്താ ഏജൻസി ഏറ്റെടുത്തു.എന്നാൽ സ്​ഫോടനത്തിനു പിന്നിൽ ഇസ്രായേലും അമേരിക്കയും ആണെന്ന നിലപാടിലുറച്ച് നിൽക്കുകയാണ്​ ഇറാൻ.

ലബനാനിൽ കൊല്ലപ്പെട്ട ഹമാസ്നേതാവ് സാലിഹ് അൽ അറൂറിക്ക് ഇന്നലെ ആയിരങ്ങൾവി​ട​ന​ൽ​കി. ലബനാനിലെ ഷാ​തി​ല അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ന് പുറത്തെ ഖബർസ്ഥാനിൽ ആയിരുന്നു സംസ്കാരം. ഇസ്രായേൽ ആക്രമണത്തി​ൽ ഗ​സ്സ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 125 മ​ര​ണം. 318​ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തോ​ടെ മൊ​ത്തം മ​ര​ണം 22,438 ആ​യ​താ​യിഗ​സ്സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 57,614 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. വെ​സ്റ്റ്ബാ​ങ്കി​ലെ നൂ​ർശം​സ് അ​ഭ​യാ​ർ​ഥിക്യാ​മ്പി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 120 പേ​രെ ഇ​​സ്രാ​യേ​ൽ സേ​ന അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്ന് വീ​ടു​ക​ൾ ത​ക​ർ​ത്തു.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News