എന്താണ് ബക്ക് മൂണ്‍? നാളെ ബക്ക് മൂണിനെ കാണാം

7.42 ന് ബക്ക് മൂണ്‍ ദൃശ്യമാകും

Update: 2025-07-09 12:00 GMT

ജൂലൈയിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ പരമ്പരാഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂണ്‍. ആണ്‍ മാന്‍ അഥവാ 'ബക്കുകള്‍' അവയുടെ പുതിയ കൊമ്പുകള്‍ വളര്‍ത്തുന്നത് വര്‍ഷത്തിലെ ഈ സമയങ്ങളിലാണ്. ജൂലൈ പത്തിന് ബക്ക് മൂണ്‍ അതിന്റെ ഏറ്റവും പൂര്‍ണതയിലെത്തും.

ഇന്ത്യയില്‍ നാളെ രാത്രി 7.42 നാണ് ചന്ദ്രോദയം പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് ബക്ക് മൂണിനെ മനോഹരമായി ദൃശ്യമാകും. സൂര്യന് എതിര്‍വശത്തായി വരുന്നതിനാല്‍, ബക്ക് മൂണ്‍ വര്‍ഷത്തിലെ ഏറ്റവും താഴെയായി കാണപ്പെടുന്ന പൂര്‍ണ്ണചന്ദ്രനില്‍ ഒന്നായിരിക്കും. ശുക്രനും ശനിയും ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ക്ക് ഒപ്പം അതിശയകരമായ കാഴ്ചയാകും.

Advertising
Advertising

ബക്ക് മൂണ്‍ കാണാന്‍ പാര്‍ക്കുപോലുള്ള ലൈറ്റ് നിറയെയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി ഒരു സ്ഥലം കണ്ടെത്തുക. 7.42 ന് ബക്ക് മൂണ്‍ ദൃശ്യമാകും. തെളിഞ്ഞ ആകാശമായാല്‍ മാത്രമാണ് ബക്ക് മൂണിനെ കൃത്യമായി കാണാന്‍ കഴിയുകയുള്ളു. ചന്ദ്രന്‍ ഉദിച്ചുയരുന്ന സമയത്ത് കാണുക. വലുതും സ്വര്‍ണ നിറമുള്ള ബക്ക് മൂണിനെ കാണാം. സാല്‍മണ്‍ മൂണ്‍, റാസ്‌ബെറി മൂണ്‍, തണ്ടര്‍ മൂണ്‍ എന്നിങ്ങനെയുള്ള പേരുകളിലും ബക്ക് മൂണ്‍ അറിയപ്പെടുന്നുണ്ട്. പൂര്‍ണ്ണചന്ദ്രന്റെ പേരുകള്‍ ഓരോ മാസവും വ്യത്യാസപ്പെട്ടിരിക്കും, എന്നാല്‍ പല പരമ്പരാഗത പേരുകളും പ്രകൃതിയെയും കാലാനുസൃതമായ മാറ്റങ്ങളെയും സൂചിപ്പിക്കുന്നു.

ജനുവരി: വുള്‍ഫ് മൂണ്‍, ഫെബ്രുവരി: സ്‌നോ മൂണ്‍, മാര്‍ച്ച്: വേം മൂണ്‍, ഏപ്രില്‍: പിങ്ക് മൂണ്‍, മെയ്: ഫ്‌ലവര്‍ മൂണ്‍, ജൂണ്‍: സ്‌ട്രോബെറി മൂണ്‍, ഓഗസ്റ്റ്: സ്റ്റര്‍ജന്‍ മൂണ്‍, സെപ്റ്റംബര്‍: ഹാര്‍വെസ്റ്റ് മൂണ്‍, ഒക്ടോബര്‍: വേട്ടക്കാരന്റെ ചന്ദ്രന്‍, നവംബര്‍: ബീവര്‍ മൂണ്‍, ഡിസംബര്‍: കോള്‍ഡ് മൂണ്‍ എന്നിങ്ങനെയാണ് ഓരോ മാസത്തിലെയും ചന്ദ്രന്റെ പേര്. ഈ പേരുകള്‍ പലപ്പോഴും കാര്‍ഷിക ചക്രങ്ങള്‍, കാലാവസ്ഥാ രീതികള്‍ അല്ലെങ്കില്‍ വന്യജീവി പെരുമാറ്റങ്ങളെ സൂചിപ്പിക്കുന്നു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News