ജിമ്മിലെ ട്രെഡ്മില്ലിൽ നിന്ന് കാൽ തെറ്റി, ജനലിലൂടെ താഴേക്ക്; യുവതിക്ക് ദാരുണാന്ത്യം

ഇന്തോനേഷ്യയിലാണ് അപകടം. ട്രെഡ്മില്ലില്‍ നിന്ന് വഴുതിയ യുവതി ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Update: 2024-06-25 14:36 GMT

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജിമ്മില്‍ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്തു കൊണ്ടിരിക്കെ യുവതി മൂന്നുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ഇന്തോനേഷ്യയിലെ പോണ്ടിയാനക്കിലാണ് സംഭവം. ട്രെഡ്മില്ലില്‍ നിന്ന് വഴുതിവീണ യുവതി ജനാലയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ജൂൺ 18നാണ് ദാരുണമായ അപകടം നടന്നത്. ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ മുഖം തുടക്കാനായി നിർത്തി. എന്നാൽ നിയന്ത്രണം നഷ്ടപ്പെട്ട് തുറന്ന് കിടന്നിരുന്ന ജനാലക്കുള്ളിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ഇവർക്ക് 22 വയസാണ് പ്രായം. ട്രെഡ് മില്ലിൽ നിന്ന് വീഴുന്നതിനിടെ ജനാലയുടെ വശങ്ങളിൽ യുവതി പിടിക്കാൻ നോക്കുന്നത് വീഡിയോയിൽ കാണാം.

Advertising
Advertising

തലക്ക് ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതത്തിൽ തലയിലേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അപകടത്തിന് പിന്നാലെ പൊലീസ് കേസ് എടുത്തു. ട്രെഡ്മില്ലും ജനാലയും തമ്മിൽ വെറും 60 സെന്റിമീറ്റർ അകലം മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അപകടകരമായ നിലയിലായിരുന്നു ട്രെഡ് മില്ലിന്റെ സ്ഥാനമെന്നും പൊലീസ് പറഞ്ഞു. ഒന്ന് തെന്നിയാൽ ആർക്കും വീഴാവുന്ന നിലയിലായിരന്നു ട്രെഡ് മിൽ വെച്ചതെന്നാണ് പൊലീസ് പറയുന്നത്. 

ജനൽ തുറക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്ന സ്റ്റിക്കറുകൾ ജിമ്മിൽ പതിച്ചിട്ടുണ്ടെങ്കിലും സ്റ്റിക്കറുകളെല്ലാം ഇളകിയ നിലയിലായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ജിം ഉടമയെ ചോദ്യം ചെയ്തു. മൂന്ന് ദിവസത്തേക്ക് ജിം പൂട്ടുകയും ചെയ്തിരുന്നു. അതേസമയം ജിമ്മിന്റെ പ്രവർത്തനാനുമതി പുനഃപരിശോധിക്കാനൊരുങ്ങുകയാണ് അധികൃതര്‍. അപകടം, വ്യാപകമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മേഖലയിലുടനീളമുള്ള ജിമ്മുകളിൽ കർശനമായ സുരക്ഷാ നടപടികളെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

Watch Video

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News