അഞ്ചുദിവസം കൊടുംകാട്ടിൽ അകപ്പെട്ട യുവതിയുടെ ജീവൻ നിലനിർത്തിയത് ലോലിപോപ്പും ഒരു കുപ്പിവൈനും

രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ പൊലീസ് പങ്കുവെച്ചു

Update: 2023-05-08 13:19 GMT
Editor : ലിസി. പി | By : Web Desk

യു.എസ്:  അഞ്ച് ദിവസത്തിലേറെയായി കൊടുംകാട്ടിൽ വഴിതെറ്റിയ സ്ത്രീയുടെ ജീവൻ നിലനിർത്തിയത് ഒരു കുപ്പി വൈനും ഏതാനും ലോലിപോപ്പുകളും. അവധിക്കാലമാഘോഷിക്കാനായിരുന്നു 48 കാരിയായ ലിലിയൻ വിക്ടോറിയയിലെ ഉൾവനത്തിൽ പെടുന്നത്. ഡാർട്ട്മൗത്ത് ഡാമിലേക്ക് ഒറ്റക്ക് കാറോടിച്ചാണ് എത്തിയത്. എന്നാൽ ലിലിയന് വഴിതെറ്റുകയും ചെയ്തു. തിരിച്ചുപോകാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ ചക്രം ചെളിയിൽ താഴുകയും ചെയ്തു.

കാർ ചെളിയിൽ താഴ്ന്ന പ്രദേശത്താകട്ടെ മൊബൈൽ റേഞ്ചുമില്ലായിരുന്നു. ഇതോടെ ലിലിയൻ കാട്ടിൽ കുടുങ്ങി. ഏപ്രിൽ 30 നാണ് സംഭവം നടക്കുന്നത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പല മേഖലയിലും വിപുലമായി തെരച്ചിൽ നടത്തുകയും ചെയ്തു.

Advertising
Advertising

അഞ്ച് ദിവസത്തിന് ശേഷം മലയോരമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് കുറ്റിക്കാട്ടിൽ ലിലിയന്റെ കാർ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ലിലിയനെ കണ്ടെത്തുകയും ചെയ്തു. നഗരത്തിൽ നിന്ന് 37 മൈൽ അകലെയായിരുന്നു യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും പൊലീസ് പുറത്തുവിട്ടു. നിബിഡമായ വനത്തിൽ അഞ്ച് ദിവസമായി കാണാതായ കണ്ടെത്തി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. കാട്ടിൽ നിന്ന് ഹെലികോപ്റ്ററിന് നേരെ യുവതി കൈവീശിക്കാണിക്കുന്നതും വീഡിയോയിലുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News