വിവാഹനിശ്ചയത്തിന്‍റെ ആഘോഷത്തിനിടെ പാറക്കെട്ടില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

പ്രതിശ്രുത വരന്‍ കാറിലേക്ക് നടക്കുന്നതിനിടെ വധു പാറക്കെട്ടില്‍ നിന്നും വീഴുകയായിരുന്നു

Update: 2023-07-26 05:15 GMT

ഡെമിറും ഗുര്‍സുവും

ഇസ്താംബുള്‍: വിവാഹനിശ്ചയത്തിന്‍റെ ആഘോഷത്തിനിടെ 100 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. 39 കാരിയായ യെസിം ഡെമിറാണ് മരിച്ചത്. വടക്കുപടിഞ്ഞാറൻ തുർക്കിയിലെ പോളണ്ടെ കേപ്പിൽ കാമുകൻ നിസാമെറ്റിൻ ഗുർസുവുമായുള്ള വിവാഹനിശ്ചയം ആഘോഷിക്കുന്നതിനിടെയാണ് കുത്തനെയുള്ള പാറക്കെട്ടില്‍ നിന്നും വീഴുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൂര്യാസ്തമയത്തിന്‍റെ വേളയില്‍ വിവാഹനിശ്ചയം ആഘോഷിക്കാനായിരുന്നു ഇവരുടെ തീരുമാനം. പ്രതിശ്രുത വരന്‍ കാറിലേക്ക് നടക്കുന്നതിനിടെ വധു പാറക്കെട്ടില്‍ നിന്നും വീഴുകയായിരുന്നു. ഓടിയെത്തിയ ഗുര്‍സു ഡെമിറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.പ്രണയാതുരമായി അവസാനിക്കേണ്ട ഒരു സംഭവം ദുരന്തപര്യവസായിയായി മാറിയതിന്‍റെ സങ്കടത്തിലാണ് ഗുര്‍സു. അപകടത്തിന് ശേഷം അധികൃതര്‍ അവിടേക്കുള്ള പ്രവേശനം നിരോധിച്ച് അന്വേഷണം ആരംഭിച്ചു.

"എല്ലാവരും വന്ന് സൂര്യാസ്തമയം കാണുന്ന സ്ഥലമാണിത്. എന്നിരുന്നാലും, റോഡുകൾ വളരെ മോശമാണ്, പാറയുടെ അരികിൽ ഒരു മുൻകരുതലും ഇല്ല. ഇവിടെ വേലി കെട്ടണം, മുൻകരുതലുകൾ എടുക്കണം."ഡെമിറിന്‍റെ സുഹൃത്തുക്കൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News