'യേശു പറഞ്ഞു, ഞാൻ ചെയ്തു'; 37000 അടി ഉയരത്തിൽ വിമാനത്തിന്റെ വാതിൽ തുറന്നുവിടാൻ യുവതിയുടെ ശ്രമം

വിമാനത്തിന്റെ നിയന്ത്രണം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെ പൈലറ്റ് തൊട്ടടുത്തുള്ള എയർപോർട്ടിൽ വിമാനം ഇറക്കുകയായിരുന്നു

Update: 2022-11-30 16:12 GMT
Editor : afsal137 | By : Web Desk

37000 അടി ഉയരത്തിൽ വിമാനത്തിന്റെ വാതിൽ തുറന്നുവിടാൻ ശ്രമിച്ച് യുവതി. സാഹസത്തിന് മുതിരാനുള്ള കാരണം ഉദ്യോഗസ്ഥർ ആരാഞ്ഞപ്പോൾ യേശു തന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞുവെന്നായിരുന്നു യുവതിയുടെ മറുപടി. ഒഹായോയിലേക്ക് പോകുകയായിരുന്ന സൗത്ത് വെസ്റ്റ് എയർലൈൻസിലെ യാത്രക്കിടെയാണ് സംഭവം. 34 -കാരിയായ എലോം അഗ്ബെഗ്നിനൂ എന്ന യുവതിയാണ് സഹയാത്രക്കാരുടെ ജീവനുകൂടി ഭീഷണിയുയർത്തിയത്.

വിമാനം പറന്നുയർന്നത് മുതൽ വിമാനത്തിന്റെ വാതിൽ തുറക്കാൻ അനുവദിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. വിമാനത്തിന്റെ സൈഡ് ഡോർ തുറക്കാനുള്ള യുവതിയുടെ ശ്രമത്തെ ചെറുത്ത്‌നിന്ന സഹയാത്രക്കാരന്റെ തുടയിൽ യുവതി കടിക്കുകയും ചെയ്തു. ഒടുവിൽ വിമാനത്തിന്റെ നിയന്ത്രണം കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെ പൈലറ്റ് തൊട്ടടുത്തുള്ള ലിറ്റിൽ റോക്കിലെ ബില്ല് & ഹിലാരി ക്ലിന്റൺ നാഷണൽ എയർപോർട്ടിൽ വിമാനം ഇറക്കുകയായിരുന്നു.

പിന്നീട് യുവതിയെ പൊലീസിന് കൈമാറുകയും ചെയ്തു. യേശു തന്നോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചതെന്ന് യുവതി പൊലീസിനും മൊഴി നൽകി. യുവതിയുടെ കടിയേറ്റയാൾക്ക് പ്രാഥമിക ചികിത്സ നൽകിയിട്ടുണ്ട്. ഭർത്താവിനെ അറിയിക്കാതെയാണ് താൻ വീടുവിട്ടതെന്നും മേരിലാൻഡിലുള്ള കുടുംബസുഹൃത്തിനെ കാണാനാണ് യാത്ര പുറപ്പെട്ടതെന്നും യുവതി പൊലിസിനോട് പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News