കുത്തിയൊലിക്കുന്ന പുഴയ്ക്ക് കുറുകെ മരത്തടിക്ക് മുകളില്‍ യുവതിയുടെ യോഗ; ഒടുവില്‍ സംഭവിച്ചത്!

നദിക്കു മുകളിലുള്ള മരത്തടിയില്‍ പോസ് ചെയ്യാന്‍ ശ്രമിക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം

Update: 2023-02-27 02:21 GMT

നദിക്ക് കുറുകെ യോഗ ചെയ്യുന്ന യുവതി

വാഷിംഗ്ടണ്‍: ഒരു യുവതിയുടെ യോഗ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു യോഗ ചെയ്യുന്നത് ഇത്ര വലിയ കാര്യമാണോ എന്നല്ലേ? എന്നാല്‍ കുത്തിയൊലിക്കുന്ന പുഴക്ക് കുറുകെ ഇട്ടിരിക്കുന്ന മരത്തടിക്ക് മുകളിലായിരുന്നു യുവതിയുടെ യോഗ. യോഗ ചെയ്യാൻ ശ്രമിക്കുന്ന യുവതി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുന്നത് വീഡിയോയിൽ കാണാം.

നദിക്കു മുകളിലുള്ള മരത്തടിയില്‍ പോസ് ചെയ്യാന്‍ ശ്രമിക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. പിന്നീട് കാലു തെന്നി പുഴയിലേക്ക് വീഴുന്നതാണ് കാണുന്നത്. വീഴ്ച നാലോ അഞ്ചോ അടി താഴ്ചയിലായിരുന്നെന്നും എന്നാൽ ഒഴുക്ക് 30 അടിയോളം താഴേക്ക് ഒഴുകിയെന്നും യുവതി ട്വീറ്റിൽ വെളിപ്പെടുത്തി. വീഴ്ചയ്ക്ക് ശേഷം സ്ത്രീ സുഖമായിരിക്കുന്നുവെന്ന് വീഡിയോ പോസ്റ്റ് ചെയ്ത ടീന്‍വോഗ് അറിയിച്ചു. ഒരു തമാശയായിട്ടാണ് യുവതി വീഴ്ചയെ കണ്ടതെന്നാണ് ടീന്‍വോഗ് വ്യക്തമാക്കുന്നത്. അമേരിക്കയിലെ ഏറ്റവും രസകരമായ ഹോം വീഡിയോ ആയി ഇതു മാറിയിട്ടുണ്ട്.

Advertising
Advertising

"ഒടുവിൽ ഞാൻ എന്‍റെ കാറിൽ തിരിച്ചെത്തിയപ്പോൾ..എന്‍റെ ജീവിതത്തില്‍ ഇത്രയധികം ഞാന്‍ ചിരിച്ചിട്ടില്ല. അതെ ഞാൻ ഒരു പാറയിൽ തട്ടി വീഴുമെന്ന് ഞാൻ ഭയപ്പെട്ടു." യുവതി ട്വീറ്റ് ചെയ്തു. 2017ല്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണെങ്കിലും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ് ഈ യോഗ വീഡിയോ. ട്വിറ്ററില്‍ 1 മില്യണിലധികം പേര്‍ കണ്ടുകഴിഞ്ഞു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News