Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
പാൻ-അമേരിക്കൻ ഹൈവേ വടക്കേ അമേരിക്കയുടെ വടക്കേ അറ്റത്തുള്ള അലാസ്കയിലെ പ്രൂഡോ ബേയിൽ നിന്ന് ആരംഭിച്ച് തെക്കേ അമേരിക്കയുടെ തെക്കേ അറ്റമായ അർജന്റീനയിലെ ഉഷുവയയിൽ അവസാനിക്കുന്നു. രസകരമെന്നു പറയട്ടെ യുഎസിലോ കാനഡയിലോ ഉള്ള ഒരു റോഡും പാൻ-അമേരിക്കൻ ഹൈവേയുടെ ഭാഗമല്ല. കാനഡ, യുഎസ്എ, മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ, ഹോണ്ടുറാസ്, നിക്കരാഗ്വ, കോസ്റ്ററിക്ക, പനാമ, കൊളംബിയ, ഇക്വഡോർ, പെറു, ചിലി, അർജൻ്റീന എന്നീ 14 രാജ്യങ്ങളിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്.
മറ്റൊരു ശ്രദ്ധേയമായ കാര്യം പാൻ-അമേരിക്കൻ ഹൈവേ തുടക്കം മുതൽ അവസാനം വരെ ഒരു യു-ടേണോ കുത്തനെയുള്ള തിരിവുകളോ ഇല്ലാതെ നേരെയുള്ള റോഡുകളാണ്. കണക്കുകൾ പ്രകാരം റോഡിന് ഏകദേശം 30,600 കിലോമീറ്റർ (19,000 മൈൽ) നീളമുണ്ട്. ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേയായി മാറുന്നു. പാൻ-അമേരിക്കൻ ഹൈവേയുടെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് എത്താൻ ഒരാൾ പ്രതിദിനം 500 കിലോമീറ്റർ സഞ്ചരിച്ചാൽ ഏകദേശം 60 ദിവസത്തിൽ കൂടുതലെടുക്കും.