നിങ്ങളുടെ പ്രവൃത്തി 80 ലക്ഷം കുഞ്ഞുങ്ങളെ കൊല്ലും; യുഎസ് സർക്കാരിന് മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ആഗോള ആരോഗ്യ സംരംഭങ്ങൾക്കുള്ള യുഎസ് സഹായം വെട്ടിക്കുറക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ലാൻസെറ്റ് നടത്തിയ പഠനത്തെ ഉദ്ധരിച്ചാണ് ബിൽ ഗേറ്റ്സിന്റെ പോസ്റ്റ്.

Update: 2025-06-27 11:49 GMT

വാഷിങ്ടൺ: ആഗോള ആരോഗ്യ സംരംഭങ്ങൾക്കുള്ള ധനസഹായം വെട്ടിക്കുറക്കാനുള്ള യുഎസ് തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും മുൻ സിഇഒയുമായ ബിൽ ഗേറ്റ്സ്. സഹായം വെട്ടിക്കുറക്കാനുള്ള യുഎസ് തീരുമാനം 80 ലക്ഷത്തോളം വരുന്ന കുട്ടികളുടെ മരണത്തിന് വഴിവെക്കുമെന്നാണ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ബിൽ ഗേറ്റ്സ് പറയുന്നത്.

അമേരിക്കൻ സഹായം വെട്ടിക്കുറക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ലാൻസെറ്റ് നടത്തിയ പഠനത്തെ ഉദ്ധരിച്ചാണ് ബിൽ ഗേറ്റ്സിന്റെ പോസ്റ്റ്. '2040 ആകുമ്പോഴേക്കും 80 ലക്ഷം കുട്ടികൾ അഞ്ചു വയസ് പോലും തികയുന്നതിന് മുമ്പ് മരിക്കും. 80 ലക്ഷം കുട്ടികളെന്നാൽ കാലിഫോർണിയ, ടെക്സാസ്, ഫ്ലോറിഡ, ന്യൂയോർക്ക്, പെൻസിൽവാനിയ, ഓഹിയോ എന്നിവിടങ്ങളിലെയെല്ലാം കുട്ടികളെ ചേർത്തുനിർത്തുന്നത്രയും വരും' എന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു. യുഎസും മറ്റ് സർക്കാരുകളും നൽകുന്ന സഹായ ബജറ്റ് പെട്ടന്ന് കുറക്കുമ്പോൾ കൂടുതൽ കുട്ടികൾ മരിക്കുമെന്ന കാര്യം തനിക്കുറപ്പാണെന്നും ഗേറ്റ്സിന്റെ പോസ്റ്റിൽ പറയുന്നു.

Advertising
Advertising

25 വർഷം ആഗോള ആരോഗ്യ മേഖലയിൽ താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും ജീവനുകൾ രക്ഷിക്കുന്നതിൽ സഹായത്തിന്റെ പ്രാധാന്യമെന്താണെന്ന് വ്യക്തമായി അറിയാമെന്നും ഗേറ്റ്സ് വ്യക്തമാക്കുന്നു. ' മൈക്രോസോഫ്റ്റിൽ ജോലി ചെയ്തിരുന്ന അത്രയും സമയം ആഗോള ആരോഗ്യ രംഗത്തും ഞാൻ ചെലവഴിച്ചിട്ടുണ്ട്. കൂടുതൽ അഗാധമായി പഠിക്കാനും മാരക രോഗങ്ങൾ ബാധിച്ചവരുടെ ജീവൻ രക്ഷിക്കുന്നതിനും തടയാൻ പറ്റുന്ന രോഗകാരണങ്ങൾ തടയുന്നതിനുമായാണ് ആ കാലത്ത് ഞാൻ പ്രവർത്തിച്ചിരുന്നത്. ഗേറ്റ്സ് ഫൗണ്ടേഷന്റെ കീഴിൽ ലോകോത്തര നിലവാരമുള്ള ശാസ്ത്രജ്ഞരുടെയും ആരോഗ്യ വിദഗ്ധരുടെയും സംഘത്തെയുണ്ടാക്കി. ഭൂഖണ്ഡങ്ങളിലുടനീളമുള്ള ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് പഠിക്കുകയും ദേശീയ നേതാക്കളുമായും പ്രാദേശിക നേതാക്കളുമായും സഹകരിച്ച് ജീവൻരക്ഷാ പ്രവർത്തനങ്ങൾ നടത്തി' എന്നും ഗേറ്റ്സ് തന്റെ പോസ്റ്റിൽ അവകാശപ്പെടുന്നു.

കൃത്യമായ പദ്ധതികളോ പഠനങ്ങളോ ഇല്ലാതെയെടുക്കുന്ന ഇത്തരം തീരുമാനങ്ങൾ ജീവനുകളെടുക്കുമെന്നും ഗേറ്റ്സ് കുറ്റപ്പെടുത്തുന്നു. സഹായം കുറക്കാനുള്ള യുഎസിന്റെ തീരുമാനം ട്യൂബർകുലോസിസ്, മലേറിയ തുടങ്ങിയ രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയതായും ജീവൻ രക്ഷാ മരുന്നുകൾ വൈകിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തീരുമാനം മാറ്റാൻ ഇനിയും വൈകിയിട്ടില്ലെന്നും നിർത്തിവെച്ച സുപ്രധാന ആരോഗ്യ പദ്ധതികളുടെ ഫണ്ടിംഗ് പുനരാരംഭിക്കാനും ഗേറ്റ്സ് തന്റെ പോസ്റ്റിൽ ആവശ്യപ്പെടുന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News