ഇസ്രായേലിലെ ഹൈഫ നേവൽ ബേസിന് നേരെ ഹിസ്ബുല്ലയുടെ മിസൈലാക്രമണം; ഓയിൽ റിഫൈനറിയിൽ തീപിടിത്തം

ഹൈഫയിലെ നാവിക സേനാ ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുല്ലയുടെ മിസൈൽ വർഷം

Update: 2026-03-30 12:20 GMT

തെല്‍ അവീവ്: വടക്കൻ ഇസ്രായേലിലെ തന്ത്രപ്രധാന നഗരമായ ഹൈഫയെ ലക്ഷ്യമിട്ട് ശക്തമായ മിസൈൽ ആക്രമണവുമായി ഹിസ്ബുല്ല. നഗരത്തിലെ നാവിക സേനാ താവളത്തിന് നേരെ അത്യാധുനിക മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുല്ല ഔദ്യോഗികമായി അറിയിച്ചു. 

തിങ്കളാഴ്ച ഉച്ചയോടെയാണ് ഹൈഫയിലെ വ്യവസായ മേഖലയെ നടുക്കി മിസൈലുകൾ പതിച്ചത്. ഇതിന് പിന്നാലെ നഗരത്തിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ ബസാൻ റിഫൈനറിയിൽ വൻ തീപിടിത്തമുണ്ടായി. 

ഹൈഫയിലെ നാവിക സേനാ ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുല്ലയുടെ മിസൈൽ വർഷം. എണ്ണ ശുദ്ധീകരണ ശാലയിലെ ഒരു ഗ്യാസോലിൻ ടാങ്കിന് തീപിടിക്കുകയും പ്രദേശം പുകപടലങ്ങളാൽ നിറയുകയും ചെയ്തു. അതേസമയം മിസൈൽ നേരിട്ട് പതിച്ചതാണോ അതോ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ മിസൈൽ തകർത്തപ്പോൾ ഉണ്ടായ അവശിഷ്ടങ്ങൾ വീണതാണോ തീപിടുത്തത്തിന് കാരണമെന്ന് ഇസ്രായേൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിൽ ഇതുവരെ ആൾനാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

മേഖലയിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം തീവ്രമാകുന്നതിനിടയിലാണ് ഹൈഫയിലെ തന്ത്രപ്രധാനമായ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. നിലവിൽ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്തെ ജനങ്ങൾക്ക് ആരോഗ്യ ഭീഷണിയില്ലെന്നാണ് പരിസ്ഥിതി മന്ത്രാലയം അറിയിക്കുന്നത്.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News