ഖുര്‍ആനില്‍ കൈവെച്ച് സത്യപ്രതിജ്ഞ; ന്യൂയോര്‍ക്ക് മേയറായി അധികാരമേറ്റ് സൊഹ്‌റാന്‍ മംദാനി

ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാൽ നിർമ്മിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരൻ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞാണ് മുപ്പത്തിനാലുകാരനായ മംദാനി ന്യൂയോര്‍ക്കിന്റെ അമരത്തേക്ക് എത്തുന്നത്

Update: 2026-01-01 07:02 GMT

വാഷിങ്ടണ്‍: ന്യൂയോർക്ക് സിറ്റിയുടെ മേയറായി സൊഹ്‌റാൻ മംദാനി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ യുഎസിലെ ഏറ്റവും വലിയ നഗരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യത്തെ മുസ്‌ലിമും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി.

ഖുര്‍ആനില്‍ കൈവെച്ചായിരുന്നു സത്യപ്രതിജ്ഞ. മാൻഹട്ടനിലെ ചരിത്രപ്രസിദ്ധമായൊരു സബ്‌വേ സ്റ്റേഷനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ന്യൂയോർക്ക് അറ്റോർണി ജനറലായ ലെറ്റിറ്റ ജെയിംസ് ചൊല്ലിക്കൊടുത്ത സത്യവാചകം, ഖുറാനിൽ കൈവെച്ചാണ് അദ്ദേഹം ഏറ്റുചൊല്ലിയത്.

ഭാര്യ റമാ ദുവാജിയും മംദാനിക്ക് അരികിലുണ്ടായിരുന്നു. ഇത് ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതിയും ആദരവുമാണെന്ന് മംദാനി പ്രതികരിച്ചു. ന്യൂയോർക്ക് മേയർമാർ രണ്ടുവട്ടം സത്യപ്രതിജ്ഞ ചെയ്യുന്ന പതിവുണ്ട്. ആദ്യ സത്യപ്രതിജ്ഞ പഴയ സബ്‌വേയിൽവെച്ചും പിന്നീട് മുൻസിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിലുംവെച്ച് നടത്തുകയാണ് പതിവ്. ഈ രീതിയാണ് മംദാനിയും പിന്തുടരുക. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിക്ക് പൊതുജനങ്ങൾക്ക് മുൻപാകെ സിറ്റിഹാളിലാണ് രണ്ടാമത്തെ സത്യപ്രതിജ്ഞ. യുഎസ് സെനറ്റർ ബേണി സാൻഡേഴ്‌സാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.

Advertising
Advertising

ന്യൂയോർക്കിലെ ആദ്യ മുസ്‌ലിം മേയറും ഏഷ്യൻവംശജനായ ആദ്യ മേയറുമാണ് മംദാനി. ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാൽ നിർമ്മിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരൻ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞാണ് മുപ്പത്തിനാലുകാരനായ മംദാനി ന്യൂയോര്‍ക്കിന്റെ അമരത്തേക്ക് എത്തുന്നത്. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത സോഷ്യലിസ്റ്റ്, അവയ്ക്ക് പരിഹാരം ഉറപ്പുനല്‍കിയാണ് ജനവിധി സ്വന്തമാക്കിയത്. അതിനാല്‍ തന്നെ ന്യൂയോര്‍ക്ക് മാത്രമല്ല ലോകമാകെ മംദാനയിയുടെ ഭരണം ഉറ്റുനോക്കുന്നു. വാടക വര്‍ധന മരവിപ്പിക്കൽ , സൗജന്യ നഗര ബസ് സർവീസ്, സൗജന്യ ശിശുപരിപാലനം തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത് കാത്തിരിക്കുകയാണ് ജനം. 

ഇന്ത്യയിൽ ജനിച്ച ഉഗാണ്ടൻ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്‌റാൻ മംദാനി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്‌റാൻ ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News