Quantcast

'ഇന്ത്യാവിൻ മാപെരും നടികർ'; അവസാനിക്കാത്ത മമ്മൂട്ടി യുഗം

ശബ്ദം കൊണ്ട് പ്രേക്ഷകരെ പേടിപ്പിച്ച് തിരക്കഥകൊണ്ട് പിടിച്ചിരുത്തുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മാജിക്കായി ചിത്രം മാറുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    15 Feb 2024 9:55 AM GMT

Mammootty era, bhramayugam, latest malayalam news, മമ്മൂട്ടി യുഗം, ഭ്രമയുഗം, ഏറ്റവും പുതിയ മലയാളം വാർത്ത
X

പ്രായത്തെ വെല്ലുവിളിച്ച് ഒരു നായകൻ മറ്റൊരു പുതിയ വേഷം കെട്ടിയാടുമ്പോള്‍ 'നിങ്ങള്‍ക്ക് ഭ്രാന്താണ്, അഭിനയത്തിനോടുള്ള ഭ്രാന്ത്' എന്നാണ് പ്രക്ഷകർ ഒന്നടങ്കം പറയുന്നത്. തിയറ്ററുകളെ ഇളക്കിമറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ശബ്ദമില്ലാതെ തീപിടിപ്പിച്ച് മമ്മൂട്ടി എന്ന അതികായൻ അയാള്‍ക്ക് ഇനിയും ചെയ്ത് തീർക്കാൻ ഒരുപാട് വേഷങ്ങളുണ്ടെന്ന് പ്രേക്ഷകരെക്കൊണ്ട് തന്നെ പറയിപ്പിച്ചു.

ഇനിയെന്താണ് ആ താരശരീരത്തിൽ നിന്ന് പുറത്തുവരാനുള്ളത് എന്ന് ചോദിച്ചവരൊക്കെയും ഭ്രമയുഗത്തിന് ശേഷം ഇനിയും ഒരുപാടുണ്ടെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞു. ശബ്ദം കൊണ്ട് പ്രേക്ഷകരെ പേടിപ്പിച്ച് തിരക്കഥകൊണ്ട് പിടിച്ചിരുത്തുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മാജിക്കായി ചിത്രം മാറുന്നുണ്ട്. മറ്റൊരു മലയാള ചിത്രത്തിനോടും സമ്യപ്പെടുത്താനാവാത്ത ഒന്നാണ് രാഹുൽ സദാശിവൻ എന്ന എഴുത്തുകാരനും സംവിധായകനും ചമച്ച് വെച്ചിരിക്കുന്നത്. കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മലയാളികളുടെ മമ്മൂക്ക ബിഗ് സ്ക്രീനിൽ വിസ്മയം തീർക്കുകയണ്. പാണന്‍റെ വേഷം കെട്ടിയാടിയ അർജുൻ അശോകന്‍റെ അഭിനയ ജീവിതത്തിലെയും നാഴിക കല്ലായി ചിത്രം മാറുമെന്നതിൽ പ്രേക്ഷകർക്ക് ആശങ്കയില്ല. ആദ്യ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

മലയാള സിനിമ അയാളുടെ കയ്യിലാണെന്നും ഇതുപോലൊന്ന് ഇതിന് മുൻപ് കണ്ടിട്ടില്ലെന്നുമൊക്കെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രക്ഷകർ പ്രതികരിക്കുന്നത്. മമ്മൂക്ക ഇതുവരെ അഭിനയിച്ച സിനിമകളിലൊന്നും ഇങ്ങനെയൊരു മമ്മൂക്കയെ കണ്ടിട്ടില്ലെന്നും കൊടൂര സാധനം എന്നുമൊക്കെ ആരാധാകർ ആവർത്തിക്കുന്നുണ്ട്.

എത്ര നാളെയെന്നോ ഇതു പോലെ നിങ്ങളിലെ നടനെ വെല്ലുവിളിക്കുന്ന ഒരു വേഷം നിങ്ങളെ തേടിയെത്തിയെങ്കിൽ എന്നാഗ്രഹിച്ചിട്ട്, അധികാരത്തിന്റെ ഗർവിൽ അന്യരുടെ സ്വാതന്ത്ര്യം പണയം വച്ചു പകിട കളിച്ചു രസിക്കുന്ന ക്രൂരനായ പോറ്റിയുടെ വേഷം ഇതിൽ കൂടുതൽ എങ്ങനെ നന്നാക്കാനാണ് എന്നാണ് ഒരു പ്രക്ഷകൻ ഫേസ്ബുക്കിൽ കുറിച്ചത്.

സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ആദ്യത്തെ പേര് കുഞ്ചമണ്‍ പോറ്റി എന്നായിരുന്നു. എന്നാൽ ഈ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കുഞ്ചമണ്‍ ഇല്ലത്തെ പി.എം ഗോപി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പേര് മാറ്റിയത്.

TAGS :

Next Story