Quantcast

ഹൃദയാഘാതം സൗദി ജുബൈലിൽ മലയാളി പ്രവാസി മരിച്ചു

ഭാര്യയും മക്കളും ഹൈദരാബാദിലാണ് താമസം

MediaOne Logo

Web Desk

  • Published:

    16 Feb 2026 1:32 PM IST

Malayali expatriate dies of heart attack in Jubail, Saudi Arabia
X

ദമ്മാം: സൗദി ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശി പ്രസാദ് മോഹനൻ (69) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് മരണം.

ഭാര്യയും മക്കളും ഹൈദരാബാദിലാണ് താമസം. 35 വർഷത്തിലേറെയായി ജുബൈലിലുള്ള പ്രസാദ് ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ സജീവമായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ അംബിക നാല് മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമൂഹിക പ്രവർത്തകൻ സലീം ആലപ്പുഴയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മക്കൾ: അർച്ചന, അഭിലാഷ് (ഹൈദരാബാദ്). മരുമകൻ: ജീവൻ (ഖത്തർ). മൂന്ന് കൊച്ചുമക്കളുമുണ്ട്.

TAGS :

Next Story