Quantcast

ഇൻസ്റ്റഗ്രാം ഫിൽട്ടർ ഇട്ട് വഞ്ചിച്ചു; 56 കാരിയെ കൊലപ്പെടുത്തി 26 കാരൻ

യുവാവിനെ വിവാഹത്തിന് നിർബന്ധിക്കുകയും കടമായി നൽകിയ പണം തിരികെ ചോദിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു

MediaOne Logo

Web Desk

  • Updated:

    2025-09-04 12:38:32.0

Published:

4 Sept 2025 6:03 PM IST

ഇൻസ്റ്റഗ്രാം ഫിൽട്ടർ ഇട്ട് വഞ്ചിച്ചു; 56 കാരിയെ കൊലപ്പെടുത്തി 26 കാരൻ
X

ലഖ്നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ 56കാരിയായ യുവതിയെ കൊലപ്പെടുത്തിയ 26കാരൻ പൊലീസ് പിടിയിൽ. ആഗസ്റ്റ് 11നാണ് റാണി എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കോൾ റെക്കോഡുകളും സമൂഹ മാധ്യമത്തിലെ സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അരുൺ രജ്പുത് എന്ന യുവാവും 56 കാരിയായ റാണിയും ഒന്നര വർഷം മുമ്പാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. പ്രായം കുറച്ച് കാണിക്കാനായി യുവതി ഫിൽട്ടർ ഉപയോഗിച്ചാണ് ചിത്രങ്ങളും റീലുകളും പങ്കുവെച്ചിരുന്നത്. ഇത് മനസിലാകാതിരുന്ന അരുൺ യുവതി ചെറുപ്പക്കാരിയാണെന്ന് കരുതി. നാല് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട റാണി.

ഇൻസ്റ്റഗ്രാം വഴി തുടങ്ങിയ ബന്ധം പതിയെ പ്രണയത്തിലേക്ക് വഴിവെച്ചു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഏകദേശം 1.5 ലക്ഷം രൂപയോളം യുവതി അരുൺ രജ്പുതിന് യുവതി നൽകിയിരുന്നു.

എന്നാൽ ഇതിനിടെ യുവാവിനെ ഇവർ വിവാഹത്തിന് നിർബന്ധിക്കുകയും പണം തിരികെ ചോദിക്കുകയും ചെയ്തു. ഇതാണ് തർക്കത്തിനും കൊലപാതകത്തിലേക്കും വഴിവെച്ചത്. ആഗസ്റ്റ് 10ന് റാണിയെ അരുൺ മെയിൻപുരിയിലേക്ക് വിളിച്ചുവരുത്തി. ഇവിടെവെച്ചും യുവതി വിവാഹത്തിന് നിർബന്ധിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ റാണിയെ അരുൺ ശ്വാസം മുട്ടിച്ച് കാലപ്പെടുത്തുകയായിരുന്നുവെന്ന് സിറ്റി പൊലീസ് മേധാവി പറഞ്ഞു. യുവതിയുടെ തന്നെ ഷാൾ ഉപയോഗിച്ചാണ് പ്രതി റാണിയുടെ കഴുത്ത് ഞെരിച്ചത്.

TAGS :

Next Story