Quantcast

'കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നിൽ വലിയ ഗൂഢാലോചന'; ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാൽ

ബിജെപി സംഘം ഛത്തീസ്ഗഡിൽ പോകുന്നത് പ്രഹസനവും നാടകവുമാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    28 July 2025 9:52 PM IST

കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നിൽ വലിയ ഗൂഢാലോചന; ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരെ കെ.സി വേണുഗോപാൽ
X

ന്യൂഡൽഹി: കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ബജ്‌റംഗ്ദൾ ആരോപണമാണ് ശരിയെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അതിൽ വലിയ ഗൂഢാലോചന ഉണ്ടെന്നുള്ളത് വ്യക്തമാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ്. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ല. ബിജെപി സംഘം ഛത്തീസ്ഗഡിൽ പോകുന്നത് പ്രഹസനവും നാടകവുമാണ്. ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടി ആക്കി തല്ലിക്കൊള്ളുന്ന പ്രത്യയശാസ്ത്രമാണ് ഇവർക്കുള്ളത്. നീതി നടപ്പിലാക്കണമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിചാരിച്ചാൽ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. ബിജെപി വോട്ട് രാഷ്ട്രീയം ആണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പെൺകുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടന്നുവെന്നായിരുന്നു ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായുടെ പ്രസ്താവന.

TAGS :

Next Story