Quantcast

തമിഴ്നാട്ടിലും തിരുവനന്തപുരത്തും വാഹനാപകടം; മൂന്നു പേർ മരിച്ചു

ഗുണ്ടൽപേട്ടിൽ പിക്കപ്പ് വാൻ എതിരെവന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-23 09:56:39.0

Published:

23 April 2022 9:51 AM GMT

തമിഴ്നാട്ടിലും തിരുവനന്തപുരത്തും വാഹനാപകടം; മൂന്നു പേർ മരിച്ചു
X

തമിഴ്നാട് ഗുണ്ടൽപേട്ടിലും തിരുവനന്തപുരത്തുമുണ്ടായ വാഹനാപകടങ്ങളിൽ മൂന്നു പേർ മരിച്ചു. ഗുണ്ടൽപേട്ടിൽ രണ്ട് വയനാട് സ്വദേശികളാണ് മരിച്ചത്. വയനാട് കമ്പളക്കാട് സ്വദേശി എൻ.കെ അജ്മലിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അജ്മൽ ഓടിച്ച കെ.എൽ 12 എൻ. 7291 എന്ന പിക്കപ്പ് വാൻ എതിരെവന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.


തിരുവനന്തപുരത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രികനായ നന്നാട്ടുകാവ് സ്വദേശി വിനോദാ(45)ണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഇവിടെ അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറി വിനോദിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. തോന്നയ്ക്കൽ എ.ജെ കോളേജിന് സമീപമാണ് അപകടം നടന്നത്.

Accidents in Tamil Nadu and Thiruvananthapuram; Three people died

TAGS :

Next Story