Quantcast

ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം

ബിഹാറിൽ രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്

MediaOne Logo

Web Desk

  • Published:

    17 Feb 2025 8:50 AM IST

ഡൽഹിക്ക് പിന്നാലെ ബിഹാറിലും ഭൂചലനം
X

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഭൂചലനമുണ്ടായതിന് പിന്നാലെ ബിഹാറിലും ഭൂചലനം. ഡൽഹിയിൽ പുലർച്ചെയാണ് ഭൂചലനമുണ്ടായതെങ്കിൽ ബിഹാറിൽ രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്. രണ്ട് സ്ഥലങ്ങളിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്.

ഡൽഹിയിൽ പുലർച്ചെ 5.36 നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ നാല് രേഖപ്പെടുത്തി. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂ ഡൽഹിയാണ് ദൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ബീഹാറിലെ സിവാനിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി. ശബ്ദത്തോടെയുള്ള ശക്തമായ പ്രകമ്പനമായുണ്ടായതായ നാട്ടുകാർ പറഞ്ഞു.

TAGS :

Next Story