Quantcast

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ സ്‌ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി

കേരളത്തിലേക്കുള്ള നാലംഗ സ്‌ക്രീനിങ് കമ്മിറ്റിയുടെ ചെയർപേഴ്‌സൺ മധുസൂദൻ മിസ്ത്രിയാണ്

MediaOne Logo
നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ സ്‌ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി
X

ന്യൂഡൽഹി: ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ സ്‌ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് എഐസിസി. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലേക്കുള്ള സ്‌ക്രീനിങ് കമ്മിറ്റികളാണ് പ്രഖ്യാപിച്ചത്.

കേരളത്തിലേക്കുള്ള നാലംഗ സ്‌ക്രീനിങ് കമ്മിറ്റിയുടെ ചെയർപേഴ്‌സൺ മധുസൂദൻ മിസ്ത്രിയാണ്. ഡോ. സഈദ് നസീർ ഹുസൈൻ, നീരജ് ഡാങ്കി, അഭിഷേക് ദത്ത് എന്നിവരാണ് അംഗങ്ങൾ.

അസമിൽ പ്രിയങ്ക ഗാന്ധിയാണ് ചെയർപേഴ്‌സൺ. സപ്തഗിരി ശങ്കർ ഉലക, ഇമ്രാൻ മസൂദ്, സിരിവെല്ല പ്രസാദ് എന്നിവരാണ് അംഗങ്ങൾ

തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിൽ ടി.എസ് സിങ് ഡിയോ ആണ് ചെയർപേഴ്‌സൺ. യശോമതി ഠാക്കൂർ, ജി.സി ചന്ദ്രശേഖർ, അനിൽ കുമാർ യാദവ് എന്നിവരാണ് അംഗങ്ങൾ.

പശ്ചിമ ബംഗാളിൽ ബി.ജെ ഹരിപ്രസാദ് ആണ് ചെയർപേഴ്‌സൺ. ഡോ.മുഹമ്മദ് ജാവേദ്, മംതാ ദേവി, ബി.പി സിങ് എന്നിവരാണ് അംഗങ്ങൾ.

TAGS :

Next Story